---
title: "കേരളത്തിലേക്കുള്ള ഏതാനും തീവണ്ടികളിൽ ജനറൽ കോച്ചുകൾ  ഇന്ന് പുനഃസ്ഥാപിക്കും"
english_title: "General coaches"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32009/general-coaches"
published_at: "2022-03-16T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62314690d8a29_images (3).jpeg"
keywords: []
---

# കേരളത്തിലേക്കുള്ള ഏതാനും തീവണ്ടികളിൽ ജനറൽ കോച്ചുകൾ  ഇന്ന് പുനഃസ്ഥാപിക്കും

> **Lead Summary:** കേരളത്തിലേക്കുള്ള ഏതാനും തീവണ്ടികളിൽ ജനറൽ കോച്ചുകൾ ബുധനാഴ്ച പുനഃസ്ഥാപിക്കും.

## Article Content

കേരളത്തിലേക്കുള്ള ഏതാനും തീവണ്ടികളിൽ ജനറൽ കോച്ചുകൾ ബുധനാഴ്ച പുനഃസ്ഥാപിക്കും.

ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ് (12697), ചെന്നൈ- മംഗളൂരു മെയിൽ (12601), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ (12623), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ് (12695) എന്നീ തീവണ്ടികളിലാണ് ജനറൽ കോച്ചുകൾ തിരിച്ചെത്തുന്നത്. മംഗളൂരു-പുതുച്ചേരി എക്സ്‌പ്രസിലും ബുധനാഴ്ച മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നുണ്ട്.

കേരളത്തിലൂടെ ഓടുന്ന മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്‌പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്‌പ്രസ്, പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്‌പ്രസ്, മംഗളൂരു-പുതുച്ചേരി എക്സ്‌പ്രസ് എന്നീ തീവണ്ടികളിലും ജനറൽ കോച്ചുകൾ ബുധനാഴ്ച പുനഃസ്ഥാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32009/general-coaches)