---
title: "26ാമത് അന്താരാഷ്ട ചലച്ചിത്ര മേളയ്ക്ക് മറ്റന്നാള്‍ തിരുവനന്തപുരത്ത് തുടക്കമാകും"
english_title: "International film Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32016/international-film-festival"
published_at: "2022-03-16T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62314c2966c77_images (6).jpeg"
keywords: []
---

# 26ാമത് അന്താരാഷ്ട ചലച്ചിത്ര മേളയ്ക്ക് മറ്റന്നാള്‍ തിരുവനന്തപുരത്ത് തുടക്കമാകും

> **Lead Summary:** സംസ്ഥാന സര്‍ക്കാറിന് കീഴില്‍ നടക്കുന്ന 26ാമത് അന്താരാഷ്ട ചലച്ചിത്ര മേളയ്ക്ക് മറ്റന്നാള്‍ തിരുവനന്തപുരത്ത് തുടക്കമാകും.

## Article Content

സംസ്ഥാന സര്‍ക്കാറിന് കീഴില്‍ നടക്കുന്ന 26ാമത് അന്താരാഷ്ട ചലച്ചിത്ര മേളയ്ക്ക് മറ്റന്നാള്‍ തിരുവനന്തപുരത്ത് തുടക്കമാകും.

15 തിയറ്ററുകളിലായി 172 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. 86 രാജ്യന്തര ചിത്രങ്ങളും 14 മത്സര ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഇന്ന് മുതല്‍ പ്രതിനിധികള്‍ക്കായുള്ള പാസ് വിതരണം ആരംഭിക്കും. ചലച്ചിത്ര മേളയുടെ വരവറിയിച്ച്‌ കെഎസ്‌ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് തിരുവനന്തപുരം ജില്ലയില്‍ പ്രയാണമാരംഭിച്ചു. മുന്‍ വര്‍ഷങ്ങളേക്കള്‍ മികച്ച ചലച്ചിത്ര മേളയായിരിക്കും ഇത്തവണത്തേതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32016/international-film-festival)