---
title: "മീഡിയ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു"
english_title: "Media internships"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32017/media-internships"
published_at: "2022-03-16T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62314e265e1e3_images (7).jpeg"
keywords: []
---

# മീഡിയ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഹരിത കേരളം മിഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ രണ്ട് മാസത്തെ നോൺ സ്റ്റൈപ്പെന്ററി ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

## Article Content

ഹരിത കേരളം മിഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ രണ്ട് മാസത്തെ നോൺ സ്റ്റൈപ്പെന്ററി ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ചുമതലയാണ് ഉണ്ടാവുക. ഇതുമായി ബന്ധപ്പെട്ട പരിശീലനം നൽകും. വിജയകരമായി ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നവർക്ക് ജില്ലാ കലക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭിക്കും. പ്രായ പരിധിയില്ല.

ഇന്റേൺഷിപ്പ് കാലയളവിൽ സ്റ്റൈപ്പന്റോ യാത്രാബത്തയോ ലഭിക്കില്ല. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 23. വിലാസം: ജില്ലാ കോ ഓർഡിനേറ്റർ, ഹരിത കേരളം മിഷൻ, അഞ്ചാം നില, ജില്ലാ ആസൂത്രണ സമിതി കെട്ടിടം, സിവിൽ സ്റ്റേഷൻ, കണ്ണൂർ. ഫോൺ : 8129218246.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32017/media-internships)