---
title: "കേളകം ഗ്രാമപഞ്ചായത്ത് ശലഭഗ്രാമം സെമിനാർ സംഘടിപ്പിച്ചു"
english_title: "Kelakamgramapanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320188/kelakamgramapanchayath"
published_at: "2025-10-12T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb73ea50da1_1000140671.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത് ശലഭഗ്രാമം സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കേളകം: **കേളകം ഗ്രാമത്തെ കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ ശലഭഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിദഗ്ധരെ ഉൾപ്പെടുത്തി കേളകം ഗ്രാമപഞ്ചായത്ത് ശലഭഗ്രാമം സെമിനാർ സംഘടിപ്പിച്ചു. കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി ടി അനീഷിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ സയന്റിസ്റ്റായ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് ശലഭഗ്രാമം സെമിനാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും പ്രമുഖ ചിത്രശലഭ നിരീക്ഷകനുമായ വി സി ബാലകൃഷ്ണൻ ശലഭഗ്രാമത്തെക്കുറിച്ചും ചിത്രശലഭ നിരീക്ഷകൻ ഗിരീഷ് മോഹൻ ചിത്രശലഭങ്ങളും കർഷകരും എന്ന വിഷയത്തെക്കുറിച്ചും സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

## Article Content

**കേളകം: **കേളകം ഗ്രാമത്തെ കേരളത്തിലെയും ഇന്ത്യയിലെയും ആദ്യത്തെ ശലഭഗ്രാമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിദഗ്ധരെ ഉൾപ്പെടുത്തി കേളകം ഗ്രാമപഞ്ചായത്ത് ശലഭഗ്രാമം സെമിനാർ സംഘടിപ്പിച്ചു. കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി ടി അനീഷിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ സയന്റിസ്റ്റായ ഡോ. മുഹമ്മദ് ജാഫർ പാലോട്ട് ശലഭഗ്രാമം സെമിനാർ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനും പ്രമുഖ ചിത്രശലഭ നിരീക്ഷകനുമായ വി സി ബാലകൃഷ്ണൻ ശലഭഗ്രാമത്തെക്കുറിച്ചും ചിത്രശലഭ നിരീക്ഷകൻ ഗിരീഷ് മോഹൻ ചിത്രശലഭങ്ങളും കർഷകരും എന്ന വിഷയത്തെക്കുറിച്ചും സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ചടങ്ങിൽ കേളകം പഞ്ചായത്തിലെ 167 ചിത്രശലഭങ്ങളുടെ ഫോട്ടോ ഉൾക്കൊള്ളിച്ചുള്ള ഓക്കില എന്ന പുസ്തകത്തിന്റെ അണിയറ പ്രവർത്തകരായ നിഷാദ് മണത്തണ, വിമല്‍ കുമാർ, കുമാരി നീലിഷ വിമല്‍ എന്നിവരെ ആദരിച്ചു. കേളകം ഗ്രാമപഞ്ചായത്ത് നിർമ്മിക്കുന്ന ശലഭോദ്യാനത്തിനായി ചീങ്കണ്ണിപ്പുഴയുടെ തീരത്ത് സെബാസ്റ്റ്യന്‍ മൈലാടുംപാറ, തോമസ് ഐലുക്കുന്നേല്‍, സ്കറിയ കണിയാഞ്ഞാലില്‍ എന്നിവര്‍ചേര്‍ന്ന് ഏഴ് ഏക്കര്‍ സ്ഥലം പഞ്ചായത്തിന് കൈമാറി. ചടങ്ങിൽ ആറളം വന്യജീവി സങ്കേതം അസിസ്റ്റന്റ് വാർഡൻ രമ്യാ രാഘവൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സുനിതാ വാത്യാട്ട്, സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു മനയ്ക്കല്‍ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുണ്ണി സ്വാഗതവും ടി കെ ബാഹുലയൻ നന്ദിയും പറഞ്ഞു. ശലഭഗ്രാമം പ്രവർത്തന പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ആവതരിപ്പിച്ചു. നിർവഹണ സമിതിയുടെ ചെയർമാനായി പഞ്ചായത്ത് പ്രസിഡണ്ടിനെയും കൺവീനറായി ടി കെ ബാഹുലയൻ, കോഡിനേറ്ററായി ടി ജി വിമൽ കുമാർ എന്നിവരെയും തിരഞ്ഞെടുത്തു. ശലഭഗ്രാമ പദ്ധതിയുടെ നടത്തിപ്പിന് ഇവർ മേൽനോട്ടം വഹിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320188/kelakamgramapanchayath)