---
title: "തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം: സ്പീക്കർ"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320251/kannur"
published_at: "2025-10-13T06:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ec53fb40047_download_(14).jpeg"
keywords: []
---

# തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം: സ്പീക്കർ

> **Lead Summary:** കണ്ണൂർ: തീർത്ഥാടന ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കതിരൂർ പഞ്ചായത്തിലെ സൂര്യനാരായണ ക്ഷേത്രത്തെ ലോകഭൂപടത്തിൽ എത്തിക്കണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ചുമർചിത്ര പദ്ധതി കതിരൂർ സൂര്യക്ഷേത്രത്തിന് സ്വന്തമാണ്. 40 പാനലുകളിലായി 20,400 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ചുമർചിത്രം ലോക ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിക്കണം. കളരി അക്കാദമി യാഥാർത്ഥ്യമാകുമ്പോൾ കതിരൂരിലെ ആയുർവേദ ചികിത്സാ സെന്ററും അനുബന്ധ മേഖലകളും വളരും.പൊന്ന്യത്തങ്കമാണ് കതിരൂർ പഞ്ചായത്തിനെ ദേശീയ ശ്രദ്ധയാകർഷിക്കാൻ സാധിക്കുന്ന മറ്റൊരു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

## Article Content

കണ്ണൂർ: തീർത്ഥാടന ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തി കതിരൂർ പഞ്ചായത്തിലെ സൂര്യനാരായണ ക്ഷേത്രത്തെ ലോകഭൂപടത്തിൽ എത്തിക്കണമെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ചുമർചിത്ര പദ്ധതി കതിരൂർ സൂര്യക്ഷേത്രത്തിന് സ്വന്തമാണ്. 40 പാനലുകളിലായി 20,400 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ചുമർചിത്രം ലോക ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിക്കണം. കളരി അക്കാദമി യാഥാർത്ഥ്യമാകുമ്പോൾ കതിരൂരിലെ ആയുർവേദ ചികിത്സാ സെന്ററും അനുബന്ധ മേഖലകളും വളരും.പൊന്ന്യത്തങ്കമാണ് കതിരൂർ പഞ്ചായത്തിനെ ദേശീയ ശ്രദ്ധയാകർഷിക്കാൻ സാധിക്കുന്ന മറ്റൊരു പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡിൽ ഉൾപ്പെടുത്തി കതിരൂർ ഗ്രാമപഞ്ചായത്തിനായി അനുവദിച്ച എട്ട് റോഡുകളുടെ പ്രവൃത്തി, ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വിവിധ റോഡുകളുടെ ഉദ്ഘാടനം എന്നിവയും സ്പീക്കർ നിർവഹിച്ചു. ജി ഐ എസ് മാപ്പിങ് പ്രവൃത്തി പൂർത്തിയാക്കിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനിക്കാർക്കുള്ള ഉപഹാരം സ്പീക്കർ കൈമാറി. ഗ്രാമപഞ്ചായത്തിന്റെ ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജിത്തു കോളയാട്, ഷാനി സത്യൻ എന്നിവർക്കും പഞ്ചായത്തിന്റെ വികസന സദസ്സ് വിജയിപ്പിക്കാൻ നേതൃത്വം നൽകിയ കുടുംബശ്രീ സിഡിഎസ് ജനകീയ ഹോട്ടൽ ജീവനക്കാർക്കും വികസന സദസിന്റെ ഭാഗമായുള്ള ഡിജിറ്റൽ രജിസ്ട്രേഷന് നേതൃത്വം നൽകിയ കെ പി സജീന്ദ്രൻ, കെ പി തസ്നി, കെ പി വർണ്ണ, വൈഷ്ണവ്, ആതിര ഗോപൻ എന്നിവർക്കും സ്പീക്കർ ഉപഹാരം കൈമാറി.

കതിരൊളി എന്ന പേരിൽ അഞ്ചു ദിവസത്തോളം ഉത്സവ പ്രതീതിയിലാണ് സദസ്സ് നടന്നത്.വികസന നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി എ എൻ മഞ്ജുഷ അവതരിപ്പിച്ചു. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോര്‍ട്ട് കില ജില്ലാ റിസോഴ്സ് പേഴ്സണ്‍ കെ പി സജീന്ദ്രൻ അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശിപ്പിക്കുകയും പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ അവതരിപ്പിച്ചു.

വിവിധ മേഖലകളിലെ ജനവിഭാഗങ്ങളുടെ പ്രത്യേകം സംഗമങ്ങളും സെമിനാറുകളും സംഘടിപ്പിച്ചാണ് വികസനസദസ്സ് പൂർത്തിയായത്. വയോജന സംഗമം,

തൊഴിലുറപ്പ് മേഖലയിലെ തൊഴിലാളികളുടെയും ഗുണഭോക്താക്കളുടെയും സംഗമം, കർഷകസംഗമം, ദൃശ്യ മാധ്യമ രംഗത്തെ പ്രവർത്തകർക്കുള്ള ആദരവ്, ഭിന്നശേഷി-പാലിയേറ്റീവ് സംഗമം, കായിക സംഗമം, ബാലസഭ ക്യാമ്പ്, സഹകരണ സെമിനാർ, ജോബ് ഫെയർ, കുടുംബശ്രീ കലാമേള, അങ്കണവാടി കലോത്സവം, കെ ഷീൽഡ് എന്ന പേരിൽ നടപ്പിലാക്കിവരുന്ന ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസ്സ്, ഹരിതകർമ്മ സേന അംഗങ്ങളെ ആദരിക്കൽ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഗമം, സംസ്ഥാന ചിത്രകലാ ക്യാമ്പ്, കതിരൂർ വികസന കോൺക്ലേവ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി രാജ്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ടി റംല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ പി റംസീന, പി കെ സാവിത്രി, അസിസ്റ്റന്റ് സെക്രട്ടറി എം സുഗതൻ, സംഘാടകസമിതി ജനറൽ കൺവീനർ കെ വി പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320251/kannur)