---
title: "മീനങ്ങാടിയിൽ  പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പിടിയിൽ"
english_title: "Meenangadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320261/meenangadi"
published_at: "2025-10-13T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ec6c82a75c0_download_(7).jpeg"
keywords: []
---

# മീനങ്ങാടിയിൽ  പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പിടിയിൽ

> **Lead Summary:** മീനങ്ങാടി: പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പോലീസിന്റെ പിടിയിൽ. 12.10.2025 തിയതി ഉച്ചയോടെ മീനങ്ങാടി, കട്ടിരായൻ പാലത്തിനടിയിൽ വെച്ച് പണം വെച്ച് ചീട്ടുകളിച്ച നാല് പേരെയാണ് മീനങ്ങാടി എസ്.ഐ കെ.എ. പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കളിക്കാൻ ഉപയോഗിച്ച 44 ശീട്ടുകളും, 2840 രൂപയും കസ്റ്റഡിയിലെടുത്തു.

## Article Content

മീനങ്ങാടി: പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പോലീസിന്റെ പിടിയിൽ. 12.10.2025 തിയതി ഉച്ചയോടെ മീനങ്ങാടി, കട്ടിരായൻ പാലത്തിനടിയിൽ വെച്ച് പണം വെച്ച് ചീട്ടുകളിച്ച നാല് പേരെയാണ് മീനങ്ങാടി എസ്.ഐ കെ.എ. പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. കളിക്കാൻ ഉപയോഗിച്ച 44 ശീട്ടുകളും, 2840 രൂപയും കസ്റ്റഡിയിലെടുത്തു.

പനമരം, കരിമ്പുമ്മൽ ഉന്നതി, മുരുകൻ(43), മീനങ്ങാടി, പൊൻതാട്ടിൽ ഹൗസ്, രാമകൃഷ്ണൻ(76), പച്ചിലക്കാട്, കൊമ്പൻ വീട്ടിൽ, അബ്ദുള്ള(53), മീനങ്ങാടി, മട്ടത്തിൽ വീട്ടിൽ രവി(65) എന്നിവരെയാണ് പിടികൂടിയത്. എസ്.സി.പി.ഒ ശിവദാസൻ, സി.പി.ഒമാരായ റിനു പോൾ, അർജുൻ, വിൽസൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320261/meenangadi)