---
title: "റോക്കറ്റ് കുതിപ്പിൽ സ്വർണവില: പവന് ഇന്ന് കൂടിയത് 2400 രൂപ"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320499/goldrate"
published_at: "2025-10-14T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68edf341bac8a_images_(1)_(17).jpeg"
keywords: []
---

# റോക്കറ്റ് കുതിപ്പിൽ സ്വർണവില: പവന് ഇന്ന് കൂടിയത് 2400 രൂപ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് പുതിയ റെക്കോർഡിൽ. ഇന്ന് രാവിലെ പവന് 2400 രൂപ വർദ്ധിച്ച് സ്വർണവില 94000 കടന്നു. അന്താരാഷ്ട്ര സ്വർണവില 64 ഡോളർ ഉയർന്ന് 4,177 ഡോളറിലെത്തിയതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് പുതിയ റെക്കോർഡിൽ. ഇന്ന് രാവിലെ പവന് 2400 രൂപ വർദ്ധിച്ച് സ്വർണവില 94000 കടന്നു. അന്താരാഷ്ട്ര സ്വർണവില 64 ഡോളർ ഉയർന്ന് 4,177 ഡോളറിലെത്തിയതോടെ സംസ്ഥാനത്തും സ്വർണവില കുത്തനെ ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം.

 ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 94,360 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന്  മുകളിൽ നൽകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320499/goldrate)