---
title: "ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു"
english_title: "Sreekandapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320573/sreekandapuram"
published_at: "2025-10-14T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee336dd7fc2_1000141391.jpg"
keywords: []
---

# ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു

> **Lead Summary:** **ശ്രീകണ്ഠപുരം: ** ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു.മരണപ്പെട്ടത് അതിഥിത്തൊഴിലാളികളാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം ഗവൺമെന്റ് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം.

## Article Content

**ശ്രീകണ്ഠപുരം: ** ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു.മരണപ്പെട്ടത് അതിഥിത്തൊഴിലാളികളാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം ഗവൺമെന്റ് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം.

ചെങ്ങളായി പഞ്ചായത്തിലെ കക്കണംപാറയിൽ ചെങ്കൽപണയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇവർക്കു മിന്നലേൽക്കുന്നത്. തുടർന്നു ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320573/sreekandapuram)