---
title: "തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം അലയുന്നു"
english_title: "Irittystreatdog"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320578/irittystreatdog"
published_at: "2025-10-14T17:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee3c230dbc0_1000141399.jpg"
keywords: []
---

# തെരുവുനായ ശല്യത്തിന് അറുതിയില്ലാതെ ഇരിട്ടി ; പകൽ സമയത്തും ടൗണിലും പരിസരത്തും തെരുവുനായ കൂട്ടം അലയുന്നു

> **Lead Summary:** **ഇരിട്ടി : **ഇരിട്ടി ടൗണിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു . പകൽ സമയത്തും ടൗണിലും പരിസരത്തുമായി തെരുവ് നായകൾ കൂട്ടമായി ചുറ്റി തിരിയുന്നത് യാത്രക്കാർക്ക് ഭീഷണി ആവുകയാണ് . പരസ്പരം കടികൂടിയും കുരച്ചും ബഹളം വെച്ച് നീങ്ങുന്ന തെരുവ് നായകൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നായ്ക്കൾ ഭീഷണി ആവുകയാണ് . നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ല എന്ന ആരോപണം ശക്തമാണ് . പൊതുവെ പകൽ സമയങ്ങളിൽ വെളിയിൽ ഇറങ്ങാത്ത നായക്കൂട്ടം കൂട്ടമായി മൃഗാശുപത്രിക്ക് മുന്നിലും സമീപത്തുമായി ചുറ്റി തിരിയുന്നത് .

## Article Content

**ഇരിട്ടി : **ഇരിട്ടി ടൗണിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു . പകൽ സമയത്തും ടൗണിലും പരിസരത്തുമായി തെരുവ് നായകൾ കൂട്ടമായി ചുറ്റി തിരിയുന്നത് യാത്രക്കാർക്ക് ഭീഷണി ആവുകയാണ് . പരസ്പരം കടികൂടിയും കുരച്ചും ബഹളം വെച്ച് നീങ്ങുന്ന തെരുവ് നായകൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നായ്ക്കൾ ഭീഷണി ആവുകയാണ് . നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭ നടപടി സ്വീകരിക്കുന്നില്ല എന്ന ആരോപണം ശക്തമാണ് . പൊതുവെ പകൽ സമയങ്ങളിൽ വെളിയിൽ ഇറങ്ങാത്ത നായക്കൂട്ടം കൂട്ടമായി മൃഗാശുപത്രിക്ക് മുന്നിലും സമീപത്തുമായി ചുറ്റി തിരിയുന്നത് .

ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി തവണ ഭ്രാന്തൻ തെരുവ് നായ്ക്കൾ വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാരെ ആക്രമിച്ചിരുന്നു . നിരവധി പേർക്കാണ് ഓരോ തവണയും തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത് . നായയുടെ ആക്രമണത്തിന് ഇരയായവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിവേണം തുടർ രചികിത്സ നേടാൻ . തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320578/irittystreatdog)