---
title: "കണ്ണൂർ നഗരത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതി നിസാം അറസ്റ്റിൽ"
english_title: "Drugs worth crores of rupees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32058/drugs-worth-crores-of-rupees"
published_at: "2022-03-16T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62318b5c34ea7_Picsart_22-03-16_12-29-57-010.jpg"
keywords: []
---

# കണ്ണൂർ നഗരത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതി നിസാം അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ നഗരത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതി നിസാം അറസ്റ്റിൽ. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ നിസാമിനെ മംഗലാപുരത്ത് നിന്നാണ് പിടികൂടിയത്.

## Article Content

കണ്ണൂർ നഗരത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതി നിസാം അറസ്റ്റിൽ. കണ്ണൂർ തെക്കി ബസാർ സ്വദേശിയായ നിസാമിനെ മംഗലാപുരത്ത് നിന്നാണ് പിടികൂടിയത്.

കേസിൽ ദമ്പതികളായ ബൾക്കീസ് - അഫ്സൽ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിൽ ബൾക്കീസിൻ്റെ അടുത്ത ബന്ധുവാണ് ഇന്ന് പിടിയിലായ നിസാം. മാർച്ച് ഏഴിനാണ് കണ്ണൂരിലെ പാർസൽ ഓഫീസിൽ ടെക്സ്റ്റയിൽസിൻ്റെ പേരിൽ  ബംഗ്ലുരുവിൽ നിന്ന് 2കിലോ വരുന്ന MDMA, ഓപിയം അടക്കമുള്ള ലഹരി വസ്തുക്കൾ കൈപ്പറ്റാൻ എത്തിയ ബൾക്കീസും അഫ്സലും പിടിയിലായത്.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിസാമിൻ്റെ പങ്കാളിത്തം വ്യക്തമായത്. ബൾക്കീസ് നൽകിയ മൊഴിയെ തുടർന്ന് കണ്ണൂർ നഗരത്തിലെ വസ്ത്രകട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് ശേഖരകേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരി മരുന്ന് കണ്ടെത്തിയിരുന്നു.

തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരിന്നു. ഇവരുടെ അന്വേഷണത്തിലാണ് നിസാം പിടിയിലായത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32058/drugs-worth-crores-of-rupees)