---
title: "ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് വയനാട്ടിൽ ആരംഭിക്കും"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320666/wayanad"
published_at: "2025-10-15T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef330cc51d3_IMG-20251015-WA0023.jpg"
keywords: []
---

# ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് വയനാട്ടിൽ ആരംഭിക്കും

> **Lead Summary:** വയനാട്: ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് ആരംഭിക്കും. 2002ൽ ആരംഭിച്ച എക്സൈസ് കലാകായികമേള ഇത് ആദ്യമായാണ് വയനാട്ടിൽ നടക്കുന്നത്.മുണ്ടേരി എം. കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ 17 -ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എം ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

## Article Content

വയനാട്: ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് ആരംഭിക്കും. 2002ൽ ആരംഭിച്ച എക്സൈസ് കലാകായികമേള ഇത് ആദ്യമായാണ് വയനാട്ടിൽ നടക്കുന്നത്.മുണ്ടേരി എം. കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ 17 -ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എം ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ വേദികളിലായി 1500 ലധികം എക്സൈസ് ജീവനക്കാർ പങ്കെടുക്കും.ഗെയിംസ് മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തും.19-ന് വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.എക്സൈസ് കലാ കായിക മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കേരള എക്സൈസ് മാനുവൽ പ്രകാരം എക്സൈസ് മീറ്റ് എന്ന പേരില ആൻഡ്രോയിഡ് ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിട്ടുണ്ട് . പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെ ആപ് ലോഞ്ചിംഗ് ഉത്തരമേഖല എക്സൈസ് ജോയിൻറ് കമ്മീഷണർ എം സുഗുണൻ നിർവഹിച്ചു.

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ ജെ ഷാജി,ജനറൽ കൺവീനർ ടി സജുകുമാർ, കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ആർ മോഹൻ കുമാർ, സ്റ്റേറ്റ് സ്പോർട്സ് ഓഫീസർ കെ ആർ അജയ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320666/wayanad)