---
title: "സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പാഠപുസ്തകങ്ങളുടെ വലുപ്പം കുറയ്ക്കും - മന്ത്രി വി ശിവൻകുട്ടി"
english_title: "Vsivankutty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/320681/vsivankutty"
published_at: "2025-10-15T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef432694b01_Screenshot_2025-10-15_121510.jpg"
keywords: []
---

# സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പാഠപുസ്തകങ്ങളുടെ വലുപ്പം കുറയ്ക്കും - മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** തിരുവനന്തപുരം: സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പാഠപുസ്‌തകങ്ങളുടെ വലുപ്പം കുറയ്ക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷൻ-2031ൻ്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: സ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ പാഠപുസ്‌തകങ്ങളുടെ വലുപ്പം കുറയ്ക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷൻ-2031ൻ്റെ ഭാഗമായി സർക്കാർ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.

2031 ആവുമ്പോൾ സ്‌കൂളിൽ പഠിക്കുന്ന എല്ലാ കുട്ടികളും ഏതെങ്കിലുമൊരു കായികയിനത്തിൽ പരിശീലനം നേടാനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. ആൻ്റണി രാജു എംഎൽഎ, പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/320681/vsivankutty)