---
title: "ചൂരൽ ഉൽപന്നങ്ങൾ നിർമിച്ചു വിറ്റ് ഉപജീവന മാർഗം കണ്ടെത്തി ആന്ധ്രയിൽ നിന്നെത്തിയ കുടുംബങ്ങൾ"
english_title: "Families from Andhra Pradesh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32105/families-from-andhra-pradesh"
published_at: "2022-03-16T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231ae303edf8_Picsart_22-03-16_14-59-26-591.jpg"
keywords: []
---

# ചൂരൽ ഉൽപന്നങ്ങൾ നിർമിച്ചു വിറ്റ് ഉപജീവന മാർഗം കണ്ടെത്തി ആന്ധ്രയിൽ നിന്നെത്തിയ കുടുംബങ്ങൾ

> **Lead Summary:** ചൂരൽ ഉൽപന്നങ്ങൾ നിർമിച്ചു വിറ്റ് ഉപജീവന മാർഗം കണ്ടെത്തി ആന്ധ്രയിൽ നിന്നെത്തിയ കുടുംബങ്ങൾ.കോഴിച്ചാൽ - പുളിങ്ങോം റോഡ് അരികിൽ കുടുംബസമേതം തമ്പടിച്ചാണ് ഇവരുടെ നിർമാണവും വിൽപനയും.

## Article Content

ചൂരൽ ഉൽപന്നങ്ങൾ നിർമിച്ചു വിറ്റ് ഉപജീവന മാർഗം കണ്ടെത്തി ആന്ധ്രയിൽ നിന്നെത്തിയ കുടുംബങ്ങൾ.കോഴിച്ചാൽ - പുളിങ്ങോം റോഡ് അരികിൽ കുടുംബസമേതം തമ്പടിച്ചാണ് ഇവരുടെ നിർമാണവും വിൽപനയും.

ആന്ധ്ര നെല്ലൂർ സ്വദേശികളായ കുടുംബങ്ങളാണ് കുട്ട, വട്ടി, കോഴിക്കൂട്, കുരിയ, ചെല്ലം തുടങ്ങിയവ അതിശയ വേഗത്തിൽ മെടഞ്ഞെടുക്കുന്നത്. ഇവരുടെ ചൂരൽ മെടയൽ തന്നെ ഇതുവഴി കടന്നു പോകുന്നവർക്കു കൗതുകമാണ്. പാലക്കാട്ടും കോട്ടയത്തും താമസിച്ച് കച്ചവടം നടത്തി വരുന്നതിനിടെയാണ് കോവിഡ് പരന്നത്.

ഇതോടെ നാട്ടിലേക്കു മടങ്ങി. നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ ജീവിതം തേടി കോഴിച്ചാലിൽ എത്തിയത്. 100 രൂപ മുതൽ 20000 രൂപ വരെ വിലയുള്ള ചൂരൽ ഉൽപന്നങ്ങൾ ഇവർ നിർമിക്കുന്നുണ്ട്. നിർമാണ സ്ഥലത്തും വീടുകളിൽ കയറിയിറങ്ങിയും വിൽപനയുണ്ട്.

മഴക്കാലം തുടങ്ങിയാൽ നാട്ടിലേക്കു മടങ്ങുന്ന ഇവർനാട്ടിലെത്തിയാൽ അടുത്ത സീസണിലേക്കുള്ള ചൂരൽ ശേഖരിച്ചു തുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32105/families-from-andhra-pradesh)