---
title: "ഇരിട്ടി പഴയ പാലത്തിൽ ഗതാഗതം നിരോധിച്ചു"
english_title: "Irittyoldbridge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321077/irittyoldbridge"
published_at: "2025-10-17T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1fe396a20a_1000142533.jpg"
keywords: []
---

# ഇരിട്ടി പഴയ പാലത്തിൽ ഗതാഗതം നിരോധിച്ചു

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി പഴയ പാലത്തിലൂടെ ഉളള ഗതാഗതം പെതുമരാമത്ത് വകുപ്പ് പൂർണ്ണമായും നിരോധിച്ചു. സുരക്ഷാ കാരണങ്ങളാൽ ആണ് പാലത്തിലൂടെ യുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചത്. കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി സിഫ്റ്റ് ബസ് പാലത്തിന്റെ ഇരുമ്പ് ചട്ടകൂടിലേക്ക് ഇടിച്ചു കയറിയിരുന്നു. ഇതിൽ പാലത്തിന്റെ ഇരുമ്പ് പൈപ്പുകൾക്ക് ഉൾപെടെ കേടുപാടുകൾ സംഭവിച്ചിരുന്നു. അപകടത്തിൽ പെട്ട ബസ് മാറ്റി പാലത്തിലൂടെയുള്ള ഗതാഗതം പുസ്ഥാപിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ പൊതുമരാമത്ത് വകുപ്പ് പാലത്തിലൂടെ ഉള്ള ഗതാഗതം നിരോധിക്കുക ആയിരുന്നു. പാലത്തിന്റെ സുരക്ഷ പരിശോധിക്കുന്നതിനും അറ്റകുറ്റപണികൾ പൂർത്തിയാക്കാനുമാണ് പാലം അടച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

## Article Content

**ഇരിട്ടി: **ഇരിട്ടി പഴയ പാലത്തിലൂടെ ഉളള ഗതാഗതം പെതുമരാമത്ത് വകുപ്പ് പൂർണ്ണമായും നിരോധിച്ചു. സുരക്ഷാ കാരണങ്ങളാൽ ആണ് പാലത്തിലൂടെ യുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചത്. കഴിഞ്ഞ ദിവസം കെ എസ് ആർ ടി സി സിഫ്റ്റ് ബസ് പാലത്തിന്റെ ഇരുമ്പ് ചട്ടകൂടിലേക്ക് ഇടിച്ചു കയറിയിരുന്നു. ഇതിൽ പാലത്തിന്റെ ഇരുമ്പ് പൈപ്പുകൾക്ക് ഉൾപെടെ കേടുപാടുകൾ സംഭവിച്ചിരുന്നു. അപകടത്തിൽ പെട്ട ബസ് മാറ്റി പാലത്തിലൂടെയുള്ള ഗതാഗതം പുസ്ഥാപിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ പൊതുമരാമത്ത് വകുപ്പ് പാലത്തിലൂടെ ഉള്ള ഗതാഗതം നിരോധിക്കുക ആയിരുന്നു. പാലത്തിന്റെ സുരക്ഷ പരിശോധിക്കുന്നതിനും അറ്റകുറ്റപണികൾ പൂർത്തിയാക്കാനുമാണ് പാലം അടച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321077/irittyoldbridge)