---
title: "ആരാധനാലയങ്ങൾ മനുഷ്യ വിരുദ്ധമായ ആചാരങ്ങളുടെ ഇരുട്ടറകളാകരുത്: ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്"
english_title: "Do not be the dark side of anti-human customs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32117/do-not-be-the-dark-side-of-anti-human-customs"
published_at: "2022-03-16T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231b5b3226c0_Picsart_22-03-16_15-29-42-998.jpg"
keywords: []
---

# ആരാധനാലയങ്ങൾ മനുഷ്യ വിരുദ്ധമായ ആചാരങ്ങളുടെ ഇരുട്ടറകളാകരുത്: ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്

> **Lead Summary:**  ആരാധനാലയങ്ങൾ മനുഷ്യ വിരുദ്ധമായ ആചാരങ്ങളുടെ ഇരുട്ടറകളാകരുതെന്ന് ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. മരുമകളുടെ മതം പറഞ്ഞ് പൂരക്കളിപ്പണിക്കരെ ക്ഷേത്രത്തിൽ നിന്നും വിലക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് കരിവെള്ളൂർ ഓണക്കുന്നിൽ DYFI സംഘടിപ്പിച്ച യുവജന ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

## Article Content

 ആരാധനാലയങ്ങൾ മനുഷ്യ വിരുദ്ധമായ ആചാരങ്ങളുടെ ഇരുട്ടറകളാകരുതെന്ന് ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. മരുമകളുടെ മതം പറഞ്ഞ് പൂരക്കളിപ്പണിക്കരെ ക്ഷേത്രത്തിൽ നിന്നും വിലക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് കരിവെള്ളൂർ ഓണക്കുന്നിൽ DYFI സംഘടിപ്പിച്ച യുവജന ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മകൻ അന്യമതസ്ഥയെ വിവാഹം ചെയ്തതിൻ്റെ പേരിൽ പൂരക്കളിപ്പണിക്കർക്ക് ക്ഷേത്രങ്ങൾ വിലക്കേർപ്പെടുത്തിയതിനെതിരെ കരിവെള്ളൂർ ഓണക്കുന്നിൽ ഇന്ന് വൈകിട്ടാണ് DYFI യുവജന ജാഗ്രതാ സംഗമം സംഘടിപ്പിച്ചത്.

ആരാധനാലയങ്ങൾ മനുഷ്യ വിരുദ്ധമായ ആചാരങ്ങളുടെ ഇരുട്ടറകളാകരുതെന്ന് ജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് DYFI സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ആരാധനാലയങ്ങൾ മനുഷ്യസ്നേഹത്തിൻ്റെയും മൂല്യങ്ങളുടെയും കേന്ദ്രങ്ങളാകണം, മനുഷ്യനെ ചൂഷണം ചെയ്യാനാണ് മത പൗരോഹിത്യം ആചാരങ്ങളുണ്ടാക്കിയത്.

പൗരോഹിത്യത്തിൻ്റെ പുത്തൻ രൂപവും ഭാവവുമായി ആരെങ്കിലും വന്നാൽ അതിനെ വകവച്ചു കൊടുക്കാനാകില്ലെന്നും വി.കെ .സനോജ് പറഞ്ഞു.

DYFI ബ്ലോക്ക് പ്രസിഡന്റ് പി പി അനീഷ അധ്യക്ഷയായി., ജില്ല സെക്രട്ടറി എം ഷാജർ, പ്രസിഡൻ്റ് മനു തോമസ്, സംസ്ഥാന കമ്മറ്റി അംഗം സരിൻ ശശി, വൈസ് പ്രസിഡന്റ് ഏ വി രഞ്ജിത്ത്, പുരോഗമന കലാസാഹിത്യ സംഘം കാസർഗോഡ് ജില്ല പ്രസിഡന്റ് സി എം വിനയചന്ദ്രൻ, ജിനേഷ് കുമാർ എരമം, എതിർദിശ പത്രാധിപർ പി കെ സുരേഷ് കുമാർ, കെ വി പ്രശാന്ത് കുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദ്, ജി.ലിജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32117/do-not-be-the-dark-side-of-anti-human-customs)