---
title: "കരിയർ എക്സ്പോ2022 19ന് കണ്ണൂർ എസ്എൻ കോളേജിൽ "
english_title: "Career Expo"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32124/career-expo"
published_at: "2022-03-16T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231bfca35747_Picsart_22-03-16_16-14-47-667.jpg"
keywords: []
---

# കരിയർ എക്സ്പോ2022 19ന് കണ്ണൂർ എസ്എൻ കോളേജിൽ 

> **Lead Summary:** കണ്ണൂർ : കേരള സംസ്ഥാന യുവജന കമ്മീഷൻ കണ്ണൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സഹകരണത്തോടുകൂടി കണ്ണൂർ എസ്എൻ കോളേജിൽ കരിയർ എക്സ്പോ 2022 എന്നപേരിൽ തൊഴിൽമേള സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ : കേരള സംസ്ഥാന യുവജന കമ്മീഷൻ കണ്ണൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സഹകരണത്തോടുകൂടി കണ്ണൂർ എസ്എൻ കോളേജിൽ കരിയർ എക്സ്പോ 2022 എന്നപേരിൽ തൊഴിൽമേള സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

19ന് രാവിലെ 10 മണിക്ക് തൊഴിൽമേള രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും. തൊഴിൽരഹിതർക്ക് സാങ്കേതികവും സാങ്കേതികേതരവുമായ നിരവധി മേഖലകളിൽ തൊഴിലവസരങ്ങൾ മേള പ്രദാനം ചെയ്യും . ഉച്ചയ്ക്ക് 2 30 ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.

ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, തലശ്ശേരി സബ് കലക്ടർ അനു കുമാരി തുടങ്ങിയവർ സംബന്ധിക്കും . ഐടി സ്ഥാപനങ്ങൾ ഉൾപ്പെടെ ഉൽപാദന സേവന ധനകാര്യ ആരോഗ്യമേഖലയിലെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നാല്പതിലധികം പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുo ആയിരത്തിൽപ്പരം ഒഴിവുകളാണ് മേളയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഉദ്യോഗാർത്ഥികൾ ഓൺ ലൈൻ വഴി പേര് രജിസ്റ്റർ ചെയ്യണം ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 04972707610 , 6282942066 തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുന്നത് കേരള ഗവൺമെൻറ് നടപ്പിലാക്കിവരുന്ന പദ്ധതികളുടെ ഗതിവേഗം വർധിപ്പിക്കാനാണ് യുവജന കമ്മീഷനും ജില്ലാ എക്സ്ചേഞ്ചും കരിയർ എക്സ്പോ നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു.

സമ്മേളനത്തിൽ യുവജനക്ഷേമ കമ്മീഷൻ അംഗം കെ.പി.ഷാജിറ, കെ.പി. റെനീഷ് ,രമേശൻ കുനിയിൽ ,ഡോ. കെ. അജയകുമാർ , സെസ്ന ശശിധരൻ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32124/career-expo)