---
title: "കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും യുവതി ക്ലബ്ബും സംയുക്തമായി ആഭരണ നിർമ്മാണ ക്ലാസ്സ് സംഘടിപ്പിചു"
english_title: "Jewelry making class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32128/jewelry-making-class"
published_at: "2022-03-16T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231c69cdff37_Screenshot_20220316_164253.jpg"
keywords: []
---

# കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും യുവതി ക്ലബ്ബും സംയുക്തമായി ആഭരണ നിർമ്മാണ ക്ലാസ്സ് സംഘടിപ്പിചു

> **Lead Summary:** കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും യുവതി ക്ലബ്ബും സംയുക്തമായി ആഭരണ നിർമ്മാണ ക്ലാസ്സ് സംഘടിപ്പിചു.ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും യുവതി ക്ലബ്ബും സംയുക്തമായി ആഭരണ നിർമ്മാണ ക്ലാസ്സ് സംഘടിപ്പിചു.ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

അവളിടം എന്ന പേരിലാണ് സൗജന്യ തൊഴിൽ പരിശീലന ആഭരണ നിർമ്മാണ ക്ലാസ്സ് സംഘടിപ്പിച്ചത്. ഏകദിന പരിശീലന ക്ലാസ്സിൽ മാല, കമ്മൽ, പാദസരം തുടങ്ങിയവയാണ് നിർമിക്കാൻ പഠിപ്പിക്കുന്നത്.

സ്ത്രീകൾക്ക് വീട്ടിലിരുന്നുകൊണ്ടും പുതിയൊരു തൊഴിൽമാർഗം സൃഷ്ടിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നു ഉദ്ഘടനം പ്രസംഗത്തിൽ പി. പി ദിവ്യ പറഞ്ഞു. പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. യുവതി ക്ലബ് കോഡിനേറ്റര്‍ അനീഷ ചടങ്ങില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32128/jewelry-making-class)