---
title: "കൊടും വേനലിൽ കുടി നീരുമായി ഡി വൈ എഫ് ഐ സ്നേഹമൊരു കുമ്പിൾ ദാഹജലം പദ്ധതി കണ്ണൂർ നഗരത്തിലും"
english_title: "Love is a cup of water"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32136/love-is-a-cup-of-water"
published_at: "2022-03-16T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231ccf147b5f_Screenshot_20220316_170428.jpg"
keywords: []
---

# കൊടും വേനലിൽ കുടി നീരുമായി ഡി വൈ എഫ് ഐ സ്നേഹമൊരു കുമ്പിൾ ദാഹജലം പദ്ധതി കണ്ണൂർ നഗരത്തിലും

> **Lead Summary:** കൊടും വേനലിൽ കുടി നീരുമായി ഡി വൈ എഫ് ഐ സ്നേഹമൊരു കുമ്പിൾ ദാഹ ജലം പദ്ധതി കണ്ണൂർ നഗരത്തിലും. കണ്ണൂർ ബ്ലോക്ക് കമ്മിറ്റി നടപ്പിലാക്കിയ ദാഹജല പന്തൽ കാൽടെക്സിൽ സി. പി. എം കേന്ദ്ര കമ്മിറ്റി അംഗം ഇ . പി ജയരാജൻ ഉദഘാടനം ചെയ്തു .

## Article Content

കൊടും വേനലിൽ കുടി നീരുമായി ഡി വൈ എഫ് ഐ സ്നേഹമൊരു കുമ്പിൾ ദാഹ ജലം പദ്ധതി കണ്ണൂർ നഗരത്തിലും. കണ്ണൂർ ബ്ലോക്ക് കമ്മിറ്റി നടപ്പിലാക്കിയ ദാഹജല പന്തൽ കാൽടെക്സിൽ സി. പി. എം കേന്ദ്ര കമ്മിറ്റി അംഗം ഇ . പി ജയരാജൻ ഉദഘാടനം ചെയ്തു .

വേനലിന്റെ കാഠിന്യം വർധിച്ച സാഹചര്യത്തിലാണ്  ജില്ലയിലെ മുഴുവൻ ബ്ലോക്ക് -മേഖലാ -യുണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദാഹജല പന്തൽ ഒരുക്കിയത് . ആദ്യ ദിവസം തണ്ണിമത്തൻ ജ്യൂസാണ് വിതരണം ചെയ്തത്.

കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിൽ വലിയ മാറ്റമുണ്ടായതാണ് അത്യുഷ്ണത്തിന് കാരണമായതെന്ന് ഇ.പി ജയരാജൻ പറഞ്ഞു . ബ്ലോക്ക് പ്രസിഡന്റ് പി . അഖിൽ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി പി ശ്രീരാമൻ , പി. ശ്രുതി , അഡ്വ ചിത്തിര , ശശിധരൻ , കെ റിജേഷ് തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32136/love-is-a-cup-of-water)