---
title: "കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321364/kozhikod"
published_at: "2025-10-19T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f440e82daf2_Screenshot_2025-10-19_070716.jpg"
keywords: []
---

# കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു

> **Lead Summary:** കോഴിക്കോട്: നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുല്ലാളൂർ പരപ്പാറ ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്.

## Article Content

കോഴിക്കോട്: നരിക്കുനിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുല്ലാളൂർ പരപ്പാറ ചെരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറയാണ് മരിച്ചത്.

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

 വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വയനാട് ഒഴികെയുള്ള വടക്കൻ ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. തെക്ക്- വടക്കൻ അറബിക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321364/kozhikod)