---
title: "ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതിയില്‍ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കിയാതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍"
english_title: "Diesel vehicle"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32139/diesel-vehicle"
published_at: "2022-03-16T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231ce774d386_images (1).jpeg"
keywords: []
---

# ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതിയില്‍ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കിയാതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

> **Lead Summary:** ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതിയില്‍ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കിയാതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

## Article Content

ഡീസല്‍ വാഹനങ്ങള്‍ക്കുള്ള ഹരിത നികുതിയില്‍ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കിയാതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

സാമൂഹിക ക്ഷേമ പെന്‍ഷന്‍ ഈ വര്‍ഷം കൂട്ടില്ലെന്നും എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് പുനഃസ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എ ഫണ്ട് മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കില്ലെന്നും അതാത് മണ്ഡലങ്ങളിലെ ആരോഗ്യ പദ്ധതികള്‍ക്കായി മാത്രമായിട്ടായിരിക്കും ഫണ്ട് വിനിയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫണ്ട്‌ 5 കോടിയായിയാണ് പുനഃസ്ഥാപിച്ചത്.കൊവിഡ് കാലത്ത് ആശുപത്രി വികസനത്തില്‍ നിന്ന് 4 കോടി കുറച്ചിരുന്നുവെന്നും ബജറ്റ് ചര്‍ച്ചയുടെ മറുപടിയായി മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32139/diesel-vehicle)