---
title: "അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു"
english_title: "Apprentice mela"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32143/apprentice-mela"
published_at: "2022-03-16T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231d3700e2ae_iti-stu.png"
keywords: []
---

# അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു

> **Lead Summary:** കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കായി എല്ലാ ജില്ലകളിലും മാര്‍ച്ച് 18ന് അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു.

## Article Content

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കായി എല്ലാ ജില്ലകളിലും മാര്‍ച്ച് 18ന് അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു.

ജില്ലയിലെ അപ്രന്റീസ്ഷിപ്പ് മേള വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടത്തും. രാവിലെ 10.30ന് നടക്കുന്ന പരിപാടി വ്യാവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ മേഖലാ കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ സി രവികുമാര്‍ ഉദ്ഘാടനം ചെയ്യും.

കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജേഷ് അധ്യക്ഷനാകും. അപ്രന്റീസ് ട്രെയിനികളുടെ കോണ്‍ട്രാക്ട് വിതരണം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി ഒ ഗംഗാധരന്‍ നിര്‍വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32143/apprentice-mela)