---
title: "അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്"
english_title: "Rainalert"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321443/rainalert"
published_at: "2025-10-19T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4cb20625f0_1000143136.jpg"
keywords: []
---

# അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും ; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

> **Lead Summary:** **എറണാകുളം : **സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണ് നല്‍കിയിരിക്കുന്നത്. വൈകീട്ടോടെ ശക്തമായ ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

## Article Content

**എറണാകുളം : **സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണ് നല്‍കിയിരിക്കുന്നത്. വൈകീട്ടോടെ ശക്തമായ ഇടി മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

നാളെ 12 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അലേര്‍ട്ടില്ല. എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ കനക്കാനാണ് സാധ്യത. ഇടുക്കി പോലുള്ള മലയോര മേഖലകളില്‍ വരും ദിവസങ്ങളിലും കനത്ത ജാഗ്രത തുടരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321443/rainalert)