---
title: "കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ നിർത്തിവെയ്ക്കണം : അഡ്വ. സജീവ് ജോസഫ് എം.എൽ.എ"
english_title: "Adv sajeev Joseph mla"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32146/adv-sajeev-joseph-mla"
published_at: "2022-03-16T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6231da645491a_Picsart_22-03-16_18-08-44-185.jpg"
keywords: []
---

# കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ നിർത്തിവെയ്ക്കണം : അഡ്വ. സജീവ് ജോസഫ് എം.എൽ.എ

> **Lead Summary:** തിരുവനന്തപുരം: കർഷകരും, ചെറുകിട കച്ചവടക്കാരും, വിദ്യാർത്ഥികളും നേരിടുന്ന ജപ്തി നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്ന് ബജറ്റിന്റെ പൊതുചർച്ചയിൽ പങ്കെടുത്തുകൊണ്ട് അഡ്വ. സജീവ് ജോസഫ്, എം.എൽ.എ ആവശ്യപ്പെട്ടു.

## Article Content

തിരുവനന്തപുരം: കർഷകരും, ചെറുകിട കച്ചവടക്കാരും, വിദ്യാർത്ഥികളും നേരിടുന്ന ജപ്തി നടപടികൾ ഉടൻ നിർത്തിവയ്ക്കണമെന്ന് ബജറ്റിന്റെ പൊതുചർച്ചയിൽ പങ്കെടുത്തുകൊണ്ട് അഡ്വ. സജീവ് ജോസഫ്, എം.എൽ.എ ആവശ്യപ്പെട്ടു.

കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ ആശ്വാസനടപടികൾ പ്രഖ്യാപിക്കണമെന്നും, കാർഷിക കടാശ്വാസ കമ്മീഷനില്‍ കെട്ടി കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

കൂടാതെ റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തണമെന്നും റബർ സബ്സിഡിക്കായി ആയിരം കോടി രൂപ അനുവദിക്കണമെന്നും, നെല്ലിന്റെ താങ്ങുവില 35 രൂപ ആക്കണമെന്നും, കശുവണ്ടി, നാളികേരം എന്നിവയ്ക്ക് വില വർദ്ധിപ്പിച്ച് സംഭരണം കാര്യക്ഷമമാക്കണമെന്നും, വന്യജീവി ആക്രമണം തടയുന്നതിനും, നഷ്ടപരിഹാരം നൽകുന്നതിനും അനുവദിച്ച തുക വർധിപ്പിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

ഇരിക്കൂറിലെ നിരവധി റോഡുകളുടെയും, പാലങ്ങളുടെയും നിർമ്മാണത്തിന് വിശദമായ പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും ആവശ്യമായ പരിഗണന നൽകാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തി. കൂടുതൽ തുക വകയിരുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ ധനകാര്യ വകപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32146/adv-sajeev-joseph-mla)