---
title: "മണത്തണയിൽ വികസന നിർദേശപ്പെട്ടി സ്ഥാപിച്ചു"
english_title: "A development Suggestion board installed in Manathana."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321477/a-development-suggestion-board-installed-in-manathana"
published_at: "2025-10-19T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5154222fe3_WhatsApp_Image_2025-10-19_at_22.08.16.jpeg"
keywords: []
---

# മണത്തണയിൽ വികസന നിർദേശപ്പെട്ടി സ്ഥാപിച്ചു

> **Lead Summary:** മണത്തണ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി മണത്തണയിൽ എൽ ഡി എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന നിർദേശപ്പെട്ടി സ്ഥാപിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം എം ആർ വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗം യു വി അനിൽകുമാർ, കെ സന്തോഷ്‌, സി വി രാമചന്ദ്രൻ, രാജേഷ്‌ അയോത്തുംചാൽ, കെ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. വാർഡിലെ ഭാവി വികസനം സംബന്ധിച്ച നിർദേശങ്ങൾ പൊതു ജനങ്ങൾക്ക് വികസന നിർദേശപ്പെട്ടിയിലൂടെ എൽ ഡി എഫിന് നൽകാവുന്നതാണെന്ന് നേതാക്കൾ അറിയിച്ചു.

## Article Content

മണത്തണ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി മണത്തണയിൽ എൽ ഡി എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന നിർദേശപ്പെട്ടി സ്ഥാപിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം എം ആർ വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗം യു വി അനിൽകുമാർ, കെ സന്തോഷ്‌, സി വി രാമചന്ദ്രൻ, രാജേഷ്‌ അയോത്തുംചാൽ, കെ പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. വാർഡിലെ ഭാവി വികസനം സംബന്ധിച്ച നിർദേശങ്ങൾ പൊതു ജനങ്ങൾക്ക് വികസന നിർദേശപ്പെട്ടിയിലൂടെ എൽ ഡി എഫിന് നൽകാവുന്നതാണെന്ന് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321477/a-development-suggestion-board-installed-in-manathana)