---
title: "സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321532/goldrate"
published_at: "2025-10-20T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5ce3ae2f7e_images_(1)_(17).jpeg"
keywords: []
---

# സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. 120 രൂപയാണ് പവന് കുറഞ്ഞത്. വിപണിയിൽ സ്വർണ്ണവില 96,000 ത്തിന് താഴെയാണ്. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. 120 രൂപയാണ് പവന് കുറഞ്ഞത്. വിപണിയിൽ സ്വർണ്ണവില 96,000 ത്തിന് താഴെയാണ്. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

വെള്ളിയാഴ്ച, 97360 എന്ന റെക്കോർഡ് നിരക്കിലായിരുന്നു സ്വർണവില. എന്നാൽ ശനിയാഴ്ച 1400 രൂപ ഒറ്റയടിക്ക് കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 1560 രൂപയാണ്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11980 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9855 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7680 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4970 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് കുത്തനെ കുറഞ്ഞിട്ടുണ്ട്. 14 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 190 ന് താഴെയെത്തി. ഇന്നത്തെ വിപണി വില 180 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321532/goldrate)