---
title: "പേരട്ട സെന്റ് ആന്റണീസ് പള്ളിക്ക് സമീപം വീണ്ടും കാട്ടാന"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321672/iritty"
published_at: "2025-10-21T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f71122261a6_Screenshot_2025-10-21_101536.jpg"
keywords: []
---

# പേരട്ട സെന്റ് ആന്റണീസ് പള്ളിക്ക് സമീപം വീണ്ടും കാട്ടാന

> **Lead Summary:** ഇരിട്ടി: കേരള കർണാടക അതിർത്തി ഗ്രാമമായ പേരട്ടയിൽ കഴിഞ്ഞ നാല് ദിവസമായി കാട്ടാനയുടെ ഭീതി തുടരുകയാണ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ പ്രദേശത്തെ കർഷകരുടെ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നത് തുടരുകയാണ്.

## Article Content

ഇരിട്ടി: കേരള കർണാടക അതിർത്തി ഗ്രാമമായ പേരട്ടയിൽ കഴിഞ്ഞ നാല് ദിവസമായി കാട്ടാനയുടെ ഭീതി തുടരുകയാണ്. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ പ്രദേശത്തെ കർഷകരുടെ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നത് തുടരുകയാണ്.

ഇന്ന് പുലർച്ചെ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം കരിനാട്ട് ജോസ്, കുഞ്ഞു കൃഷ്ണൻ തെക്കനാട്ട്, ഐസക് കൊതുമ്പുചിറ, സജി കരിനാട്ട്, ജോർജ് തോണ്ടുങ്കൽ എന്നിവരുടെ കൃഷികൾ നശിപ്പിക്കുകയും വീട് മുറ്റം വരെ ആന എത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321672/iritty)