---
title: "സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്; പകല്‍ 6 മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍"
english_title: "thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321702/thiruvananthapuram"
published_at: "2025-10-21T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f72a8684bec_download.jfif"
keywords: []
---

# സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്; പകല്‍ 6 മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍

> **Lead Summary:** തിരുവനന്തപുരം: കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 - 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം.

## Article Content

തിരുവനന്തപുരം: കിടക്കകളുടെ എണ്ണം നോക്കാതെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും 6-6 - 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം.

ഇതോടെ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും നഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് നടപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ഭാദകമാണെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321702/thiruvananthapuram)