---
title: "സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് ഇന്നത്തെ വില"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/321731/goldrate"
published_at: "2025-10-21T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7466b0079f_1000143708.jpg"
keywords: []
---

# സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് ഇന്നത്തെ വില

> **Lead Summary:** **തിരുവനന്തപുരം : ** സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. രണ്ട് ദിവസമായി തുടര്‍ന്ന ഇടിവിന് ശേഷമാണ് ഈ വര്‍ധനവ്. ഇന്നലെ 95,840 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ലക്ഷം കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. എന്നാല്‍ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ് സ്വര്‍ണവില.

## Article Content

**തിരുവനന്തപുരം : ** സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 1,520 രൂപ കൂടി 97,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 190 രൂപ കൂടി 12,170 രൂപയായി. രണ്ട് ദിവസമായി തുടര്‍ന്ന ഇടിവിന് ശേഷമാണ് ഈ വര്‍ധനവ്. ഇന്നലെ 95,840 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ലക്ഷം കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് കുറഞ്ഞത്. എന്നാല്‍ വീണ്ടും ഒരു ലക്ഷത്തിന് അടുത്തേക്ക് കുതിക്കുകയാണ് സ്വര്‍ണവില.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/321731/goldrate)