---
title: "എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു"
english_title: "Guest instructor vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32213/guest-instructor-vacancy"
published_at: "2022-03-17T07:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623291583ecb4_images (1).jpeg"
keywords: []
---

# എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

> **Lead Summary:** പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐടിഐകളില്‍ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

## Article Content

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐടിഐകളില്‍ നിശ്ചിത സമയത്തേക്ക് എംപ്ലോയബിലിറ്റി സ്‌കില്‍സ് വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.

എംബിഎ/ ബിബിഎ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിജിടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ടിഒടി കോഴ്‌സിനൊപ്പം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഏതെങ്കിലും വിഷയത്തിലുള്ള ഡിപ്ലോമയും/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും കമ്പ്യൂട്ടര്‍/ ഇംഗ്ലീഷ് പരിജ്ഞാനവും.

മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 23ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലുള്ള ഏലത്തൂര്‍ ഗവ.ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2461898.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32213/guest-instructor-vacancy)