---
title: "തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ അധ്യാപക നിയമനം"
english_title: "Teacher vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32215/teacher-vacancy"
published_at: "2022-03-17T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623292973b814_images (2).jpeg"
keywords: []
---

# തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ അധ്യാപക നിയമനം

> **Lead Summary:** തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ 2021 -22 അധ്യയന വര്‍ഷം ഒഴിവുള്ള ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

## Article Content

തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ 2021 -22 അധ്യയന വര്‍ഷം ഒഴിവുള്ള ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. യോഗ്യരായവര്‍ക്ക് മാര്‍ച്ച് 18ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്ന് നടത്തുന്ന കൂടിക്കാഴ്ചയിലും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം രാവിലെ പോളിടെക്‌നിക് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2211400.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32215/teacher-vacancy)