---
title: "ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സ്; മു​രാ​രി ബാ​ബു റി​മാ​ന്‍​ഡി​ല്‍"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322185/sabarimala"
published_at: "2025-10-23T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa3ebd6c855_images_(1)_(30).jpeg"
keywords: []
---

# ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സ്; മു​രാ​രി ബാ​ബു റി​മാ​ന്‍​ഡി​ല്‍

> **Lead Summary:** ശബരിമല :ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു റി​മാ​ന്‍​ഡി​ല്‍. 14 ദി​വ​സ​ത്തേ​ക്കാ​ണ് മു​രാ​രി ബാ​ബു​വി​നെ റാ​ന്നി കോ​ട​തി റി​മാ​ന്‍​ഡി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്.

## Article Content

ശബരിമല :ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു റി​മാ​ന്‍​ഡി​ല്‍. 14 ദി​വ​സ​ത്തേ​ക്കാ​ണ് മു​രാ​രി ബാ​ബു​വി​നെ റാ​ന്നി കോ​ട​തി റി​മാ​ന്‍​ഡി​ല്‍ വി​ട്ടി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ സ​സ്പെ​ൻ​ഷ​നി​ലു​ള്ള മു​രാ​രി ബാ​ബു​വി​നെ പെ​രു​ന്ന​യി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്വ​ർ​ണ്ണ​പ്പാ​ളി​ക​ൾ ചെ​മ്പാ​ണെ​ന്ന് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി​യ ഗൂ​ഢാ​ലോ​ച​ന​യി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് മു​രാ​രി ബാ​ബു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​വ​ർ​ച്ച​ക്കേ​സി​ൽ കേ​സി​ൽ അ​റ​സ്‌​റ്റി​ലാ​കു​ന്ന ര​ണ്ടാ​മ​ത്തെ​യാ​ളും ആ​ദ്യ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്‌​ഥ​നു​മാ​ണ് മു​രാ​രി ബാ​ബു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് മു​രാ​രി ബാ​ബു​വി​ലെ അ​റ​സ്റ്റ‌് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 10 നു ​പെ​രു​ന്ന​യി​ലെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മു​രാ​രി ബാ​ബു​വി​നെ ഈ​ഞ്ച​യ്ക്ക​ലി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ എ​ത്തി​ച്ച് ചോ​ദ്യം ചെ​യ്‌​ത​തി​നു ശേ​ഷ​മാ​ണ് അ​റ​സ്‌​റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ എ​സ്ഐ​ടി അ​റ​സ്‌​റ്റ് ചെ​യ്‌​ത ഒ​ന്നാം​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ‌​ൻ പോ​റ്റി റി​മാ​ൻ​ഡി​ലാ​ണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322185/sabarimala)