---
title: "മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്; 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം"
english_title: "Preyarwithmarpappa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322356/preyarwithmarpappa"
published_at: "2025-10-24T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb5e407f248_1000144884.jpg"
keywords: []
---

# മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ബ്രിട്ടീഷ് രാജാവ്; 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം

> **Lead Summary:** **വത്തിക്കാന്‍: **ലിയോ മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ചാള്‍സ് രാജാവ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്. ലിയോ പാപ്പയുമായി സ്വകാര്യസംഭാഷണവും ചാള്‍സ് രാജാവ് നടത്തി.

## Article Content

**വത്തിക്കാന്‍: **ലിയോ മാര്‍പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തി ചാള്‍സ് രാജാവ്. 500 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജാവ് പാപ്പയുമായി സംയുക്ത പ്രാര്‍ത്ഥന നടത്തുന്നത്. ലിയോ പാപ്പയുമായി സ്വകാര്യസംഭാഷണവും ചാള്‍സ് രാജാവ് നടത്തി.

ചാള്‍സ് രാജാവിനൊപ്പം കാമില രാജ്ഞിയും പാപ്പയെ സന്ദര്‍ശിച്ചു. 1534ല്‍ ഹെന്റി എട്ടാമന്‍ രാജാവ് റോമില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷമുള്ള ആദ്യ സംയുക്ത പ്രാര്‍ത്ഥനയാണിത്. കഴിഞ്ഞ മൂന്ന് പാപ്പമാരെയും ചാള്‍സ് രാജാവ് കണ്ടിട്ടുണ്ടെങ്കിലും സംയുക്ത പ്രാര്‍ത്ഥന നടത്തിയിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322356/preyarwithmarpappa)