---
title: "തോലമ്പ്ര ശാസ്ത്രി നഗർ - മേനച്ചോടി റോഡ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു"
english_title: "Tholamber,sathrinagar rod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32256/tholambersathrinagar-rod"
published_at: "2022-03-17T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232ca0ee8244_Picsart_22-03-17_11-11-09-850.jpg"
keywords: []
---

# തോലമ്പ്ര ശാസ്ത്രി നഗർ - മേനച്ചോടി റോഡ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു

> **Lead Summary:** തോലമ്പ്ര ശാസ്ത്രി നഗർ - മേനച്ചോടി റോഡ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. തോലമ്പ്ര ശാസ്ത്രി നഗറിൽ നിന്ന് മേനച്ചോടിയിലേക്കുള്ള റോഡ് നവീകരണ പ്രവൃത്തി നടക്കുന്നു. നാല് കി.മീ. ദൂരത്തിൽ അഞ്ചര മീ. വീതിയിൽ അഞ്ച് കോടി രൂപ ചിലവിലാണ് പണി നടക്കുന്നത്.

## Article Content

തോലമ്പ്ര ശാസ്ത്രി നഗർ - മേനച്ചോടി റോഡ് നവീകരണ പ്രവൃത്തി പുരോഗമിക്കുന്നു. തോലമ്പ്ര ശാസ്ത്രി നഗറിൽ നിന്ന് മേനച്ചോടിയിലേക്കുള്ള റോഡ് നവീകരണ പ്രവൃത്തി നടക്കുന്നു. നാല് കി.മീ. ദൂരത്തിൽ അഞ്ചര മീ. വീതിയിൽ അഞ്ച് കോടി രൂപ ചിലവിലാണ് പണി നടക്കുന്നത്.

ഓവ് ചാലുകൾ പുതുക്കിപ്പണിയടക്കം മെക്കാഡം ടാറിങ്ങോടെയാണ് പണി പൂർത്തിയാവുക. കൂത്തുപറമ്പ് അസി.എഞ്ചിനീയർ വി.വി പ്രസാദിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പണി വിലയിരുത്താറുണ്ട്.

മലയോര മേഖലയിലെ ഗതാഗത വികസനത്തിന് പ്രാധാന്യമുള്ള ഈ റോഡ് കോളയാട് ഭാഗത്ത് നിന്ന് കണ്ണൂർ വിമാനത്താവളത്തേക്കുള്ള എളുപ്പവഴി കൂടിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32256/tholambersathrinagar-rod)