---
title: "കണിച്ചാർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി കട്ടിൽ നൽകി"
english_title: "Mattresses were provided for the elderly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32258/mattresses-were-provided-for-the-elderly"
published_at: "2022-03-17T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232cf82b50bc_Picsart_22-03-17_11-34-16-235.jpg"
keywords: []
---

# കണിച്ചാർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി കട്ടിൽ നൽകി

> **Lead Summary:**  കണിച്ചാർ: ഗ്രാമപഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണിച്ചാർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി നൽകുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം കണിച്ചാറിൽ നടന്നു.

## Article Content

 കണിച്ചാർ: ഗ്രാമപഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കണിച്ചാർ ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി നൽകുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം കണിച്ചാറിൽ നടന്നു.

പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമ്മാൻ തോമസ് വടശേരി അധ്യക്ഷത വഹിച്ചു.

ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിസമ്മ മംഗലത്തിൽ, പഞ്ചായത്ത് അംഗങ്ങളായ ഷോജറ്റ് ചന്ദ്രൻകുന്നേൽ, സുനി ജെസ്റ്റിൻ, വിജി കാരുവേലിൽ, സുരേഖ സജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആശ എന്നിവർ നേതൃത്വം നൽകി. 46 വയോജനങ്ങൾക്കാണ് കട്ടിൽ വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32258/mattresses-were-provided-for-the-elderly)