---
title: "അധ്യാപക ബാങ്കിലേക്ക് അപേക്ഷിക്കാം"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322597/kannur"
published_at: "2025-10-26T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fd79c8a77bd_download_(2).png"
keywords: []
---

# അധ്യാപക ബാങ്കിലേക്ക് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ ഭാഗമാകാന്‍ യോഗ്യരായ അധ്യാപകര്‍ക്ക് അവസരം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യപാഠം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഷയത്തില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരത മിഷന്‍, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ മൂന്നിനകം ലഭിക്കണം.

## Article Content

കണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ ഭാഗമാകാന്‍ യോഗ്യരായ അധ്യാപകര്‍ക്ക് അവസരം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യപാഠം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഷയത്തില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരത മിഷന്‍, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ മൂന്നിനകം ലഭിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322597/kannur)