---
title: "വിരമിക്കാന്‍ ഒരു മാസം മാത്രം; കണ്ണൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പുഴയില്‍ ചാടി മരിച്ചു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322642/kannur"
published_at: "2025-10-26T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdbc361687e_Screenshot_2025-10-26_114324.jpg"
keywords: []
---

# വിരമിക്കാന്‍ ഒരു മാസം മാത്രം; കണ്ണൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പുഴയില്‍ ചാടി മരിച്ചു 

> **Lead Summary:** കണ്ണൂര്‍: വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പുഴയില്‍ ചാടി മരിച്ചു. കണ്ണൂര്‍ കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്. 56 വയസായിരുന്നു.

## Article Content

കണ്ണൂര്‍: വിരമിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പുഴയില്‍ ചാടി മരിച്ചു. കണ്ണൂര്‍ കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്. 56 വയസായിരുന്നു.

കണ്ണൂർ മമ്പറം പഴയ പാലത്തില്‍ നിന്നാണ് ഇയാൾ ചാടിയത്. സംഭവം കണ്ട പ്രദേശവാസികള്‍ പൊലീസിനേയും അഗ്നിശമനസേനയേയും വിവരം അറിയിച്ചു. അഗ്നിശമനസേനയെത്തി നടത്തിയ പരിശോധനയില്‍ ഹരീന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഹരീന്ദ്രന്റെ കാര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിലയില്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു. ചെരുപ്പ് പാലത്തില്‍ അഴിച്ചുവെച്ചിരുന്നു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ്അ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322642/kannur)