---
title: "വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് തുടര്‍ച്ചയായി ലഹരിക്കടത്ത്:  56 പേർ നിരീക്ഷണത്തിലെന്ന് എക്സൈസ്"
english_title: "Continuous intoxication"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32267/continuous-intoxication"
published_at: "2022-03-17T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232d77bc2d81_mayakkkumarunnu.jpg"
keywords: []
---

# വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് തുടര്‍ച്ചയായി ലഹരിക്കടത്ത്:  56 പേർ നിരീക്ഷണത്തിലെന്ന് എക്സൈസ്

> **Lead Summary:** വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് തുടര്‍ച്ചയായി ലഹരിക്കടത്ത് നടത്തുന്ന 56 പേരെ നിരീക്ഷണത്തിലാക്കി എക്സൈസ്.

## Article Content

വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് തുടര്‍ച്ചയായി ലഹരിക്കടത്ത് നടത്തുന്ന 56 പേരെ നിരീക്ഷണത്തിലാക്കി എക്സൈസ്.

ഫോറിന്‍ പോസ്റ്റോഫീസ് ചുമതലയുള്ള കസ്റ്റംസുമായി ചേര്‍ന്നാണ് എക്സൈസ് നീക്കം. ഡാര്‍ക് വെബ് വഴിയാണ് ഇവര്‍ ലഹരി സംഘടിപ്പിക്കുന്നതെന്ന് എക്സൈസ് അറിയിച്ചു.

സംസ്ഥാനത്താകെ റെയ്ഡുകള്‍ക്കും എക്സൈസ് പദ്ധതിയിടുന്നുണ്ട്. ഫോറിന്‍ പോസ്റ്റ് ഓഫീസുകളിലൂടെ പാഴ്സലുകളായി കേരളത്തിലേക്ക് എത്തിയത് എംഡിഎംഎ, ബ്രൗണ്‍ ഷുഗര്‍, മെത്തഫെറ്റാമിന്‍ തുടങ്ങിയ വീര്യം കൂടിയ ലഹരി മരുന്നുകളാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടികൂടിയത് 53 പാഴ്സലുകളാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കൂടുതല്‍ ലഹരി എത്തിയത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32267/continuous-intoxication)