---
title: "പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Thalikkulam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322844/thalikkulam"
published_at: "2025-10-27T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ff50ac48b50_1000145726.jpg"
keywords: []
---

# പൊലീസിൽ ജോലി നേടുന്നതിന് പരിശീലനം, രാവിലെ ഓടാന്‍ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **തിരുവനന്തപുരം : **തളിക്കുളം ജി.വി.ജി.എസ്.എസ്.മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം.

## Article Content

**തിരുവനന്തപുരം : **തളിക്കുളം ജി.വി.ജി.എസ്.എസ്.മൈതാനത്ത് പരിശീലന ഓട്ടത്തിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെൻ്ററിന് കിഴക്ക് കുറൂട്ടി പറമ്പിൽ സുരേഷിൻ്റെ മകൾ ആദിത്യ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ തളിക്കുളം ഗവ.സ്കൂൾ മൈതാനിയിലായിരുന്നു സംഭവം.

പൊലീസിൽ ജോലി നേടുന്നതിനായുള്ള പരിശീലനത്തിലായിരുന്നു യുവതി. പരിശീലന ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322844/thalikkulam)