---
title: "വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി."
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322917/kanichar"
published_at: "2025-10-28T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69003d474b19c_IMG-20251028-WA0008.jpg"
keywords: []
---

# വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി.

> **Lead Summary:** കണിച്ചാർ: കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷിക ദിനത്തിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി.

## Article Content

കണിച്ചാർ: കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല & ഗ്രന്ഥാലയത്തിൻ്റ ആഭിമുഖ്യത്തിൽ വയലാർ രാമവർമ്മയുടെ 50-ാം ചരമവാർഷിക ദിനത്തിൽ വയലാർ അനുസ്മരണവും ഗാനസന്ധ്യയും നടത്തി.

കണിച്ചാർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വായനശാലാ പ്രസിഡണ്ട് ശ്രീ വി.വി.ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രമുഖ കവിയും എഴുത്തുകാരനുമായ ശ്രീ രാമചന്ദ്രൻ കടമ്പേരി, കവിയും സാഹിത്യകാരനുമായ ഡോ. ടി.ജി .മനോജ് കുമാർ , കവിയും ഗാന രചയിതാവുമായ ശ്രീ.ടി.കെ. ബാഹുലേയൻ തുടങ്ങിയവർ

അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിന് വായനശാല സെക്രട്ടറി ശ്രീ ബി.കെ.ശിവൻ സ്വാഗതം പറഞ്ഞു. ജനാർദ്ദനൻ പി.പി, സുരേന്ദ്രൻ എം.ആർ, ചന്ദ്രബാബു.വി, ഗീത. കെ.പി തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് പ്രമുഖ ഗായകരും പിന്നണി കലാകാരന്മാരും ചേർന്ന് വയലാറിൻ്റെ കവിതകളും സിനിമാ ഗാനങ്ങളും കോർത്തിണക്കിയ സംഗീതാർച്ചനയും നടത്തി.സുനിൽ പി ഉണ്ണി, ഹരിദാസൻ പി.വി ,ബൈജു ചാണപ്പാറ ,വിജയൻ കേളകം, ടി.കെ.ബാഹുലേയൻ, രാമചന്ദ്രൻ കടമ്പേരി ,ഡോ :ടി.ജി.മനോജ് കുമാർ ,ഇസ്മായിൽ ,അൻവിത സിജീഷ് , ഷൈല എം.എൻ എന്നിവർ കവിതകളും ഗാനങ്ങളും ആലപിച്ചു.അജി.കെ.പി , മുരളി.എം.ആർ എന്നിവർ പിന്നണിയിൽ പ്രവർത്തിച്ചു.ടി.കെ. ബാഹുലേയൻ്റെ പുല്ലാങ്കുഴൽ വാദനവും ഡോ: ടി.ജി.മനോജ് കുമാർ ചൂളമടിച്ച് പാടിയതും വേറിട്ട അനുഭവമായി മാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322917/kanichar)