---
title: "കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ച് നടനും ടിവികെ നേതാവുമായ വിജയ്"
english_title: "chennai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322928/chennai"
published_at: "2025-10-28T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69004f197a93b_A14bzqabInwGuhrAE6TUYP6LjZUlsVrkEsnZhNp0.jpg"
keywords: []
---

# കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ച് നടനും ടിവികെ നേതാവുമായ വിജയ്

> **Lead Summary:** ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ച് നടനും ടിവികെ നേതാവുമായ വിജയ്. ഇന്നലെ മഹാബലിപുരത്തെ റിസോർട്ടിൽ വെച്ചാണ് മരിച്ചവരുടെ ബന്ധുക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. കരൂരിലെ വീട്ടിലെത്തി കാണണമെന്നാണ് ആഗ്രഹിച്ചതെങ്കിലും സാഹചര്യം അതിനെതിരായിരുന്നുവെന്ന് വിജയ് പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. ദുരിതബാധിതരെ ഒരിക്കലും കയ്യൊഴിയില്ല. എപ്പോഴും കൂടെയുണ്ടാകുമെന്നും വിജയ് ഉറപ്പു നൽകി.

## Article Content

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ച് നടനും ടിവികെ നേതാവുമായ വിജയ്. ഇന്നലെ മഹാബലിപുരത്തെ റിസോർട്ടിൽ വെച്ചാണ് മരിച്ചവരുടെ ബന്ധുക്കളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. കരൂരിലെ വീട്ടിലെത്തി കാണണമെന്നാണ് ആഗ്രഹിച്ചതെങ്കിലും സാഹചര്യം അതിനെതിരായിരുന്നുവെന്ന് വിജയ് പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. ദുരിതബാധിതരെ ഒരിക്കലും കയ്യൊഴിയില്ല. എപ്പോഴും കൂടെയുണ്ടാകുമെന്നും വിജയ് ഉറപ്പു നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322928/chennai)