---
title: "പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ വിളക്കു കാലുകൾ നോക്കുകുത്തികളായി"
english_title: "The lamp stared"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32293/the-lamp-stared"
published_at: "2022-03-17T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623327ea0b558_Picsart_22-03-17_13-55-00-973.jpg"
keywords: []
---

# പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ വിളക്കു കാലുകൾ നോക്കുകുത്തികളായി

> **Lead Summary:** പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ വിളക്കു കാലുകൾ നോക്കുകുത്തികളായി. വിരലിൽ എണ്ണാവുന്ന വിളക്കുകൾ മാത്രമാണ് തിരക്കേറിയ പാലത്തിൽ പ്രകാശിക്കുന്നത്.

## Article Content

പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ വിളക്കു കാലുകൾ നോക്കുകുത്തികളായി. വിരലിൽ എണ്ണാവുന്ന വിളക്കുകൾ മാത്രമാണ് തിരക്കേറിയ പാലത്തിൽ പ്രകാശിക്കുന്നത്.

പയ്യന്നൂർ റെയിൽവേ മേൽപ്പാലം പൂർണമായും നിർത്തലാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തെരുവ്  വി ളക്ക് സ്ഥാപിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും കയ്യൊപ്പ് കമ്പനിയുടെ കാലാവധി ഈ മാസം കഴിയും.

കേടായ ബൾബുകൾ നന്നാക്കി കിട്ടില്ല എന്ന് മാത്രമല്ല പുതിയ കരാർ നടപടി നഗരസഭ അധികൃതർ സ്വീകരിച്ചിട്ടുമില്ല. മേൽപ്പാലത്തിന് മുകളിൽ 90 വിളക്കുകൾ നോക്കുകുത്തിയായി നിൽക്കുന്നു എന്നത് കൊണ്ട് രാത്രിയായാൽ പ്രദേശം മുഴുവൻ ഇരുട്ടിലാണ്.

റെയിൽവേ ട്രാക്കിന് മുകളിലൂടെ          വാഹനങ്ങൾക്ക് കടന്നുപോകാൻ മൂന്ന് ഭാഗങ്ങളായി പാലമുണ്ട്. ബ്രിഡ്ജസ് കോർപ്പറേഷന്റെ അധീനതയിലുള്ള പാലം ആയതിനാൽ നഗരസഭയ്ക്ക് തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള ഫണ്ട് അനുവദിക്കാൻ കഴിയില്ല.

ബ്രിഡ്ജസ് കോർപ്പറേഷന്റെ മൗനാനുവാദത്തോടെ നഗരസഭാ വരുമാനം എഴുതാതെ ആണ് സ്വകാര്യകമ്പനിക്ക് കരാർ നൽകിയത്. വിളക്കുകാലുകളിൽ പരസ്യം സ്ഥാപിച്ച കമ്പനികൾക്ക് അഞ്ചുവർഷം വരുമാനം എടുക്കാം എന്നതായിരുന്നു കരാർ.

ഇതനുസരിച്ചാണ് 90 വിളക്കുകാലുകൾ സ്ഥാപിച്ചത്. വൈദ്യുതി ചിലവിന്റെ പകുതി നഗരസഭയാണ് നൽകുന്നത്. ബൾബ് മാറ്റി ഇടേണ്ടതും അറ്റകുറ്റപ്പണികൾ നടത്തേണ്ടതും കമ്പനിയാണ്. പരസ്യത്തിലൂടെ വരുമാനമുണ്ടാക്കി രണ്ടരവർഷം കൃത്യമായി നടത്തി കൊണ്ടുപോയി.

എന്നാൽ കോവിഡ് എല്ലാം തകിടം മറിച്ചു. കോവിഡിൽ പരസ്യം കിട്ടാതായതോടെ കൂടി അറ്റകുറ്റപ്പണി മുടങ്ങി. ഈ മാസം 31 ന് കമ്പനിയുടെ കാലാവധി തീരും. എല്ലാ വിളക്കു കളും പ്രകാശിപ്പിച്ച് നഗരസഭയെ ഏൽപ്പിക്കണം. എന്നാൽ ഇതിന്റെ ബൾബ് ചെന്നൈയിൽനിന്ന് വരണം. ഒരാഴ്ച മുമ്പ് എത്തിക്കാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32293/the-lamp-stared)