---
title: "സ്വർണവില കുത്തനെ ഇടിഞ്ഞു"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/322944/goldrate"
published_at: "2025-10-28T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690059a8386c4_images_(1)_(17).jpeg"
keywords: []
---

# സ്വർണവില കുത്തനെ ഇടിഞ്ഞു

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ കേരളത്തിലെ സ്വർണവില 90,000 ത്തിന് താഴെയെത്തി.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഈ ആഴ്ചയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പവന് ഇന്നലെ 1,720 രൂപയും ഇന്ന് 600 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ കേരളത്തിലെ സ്വർണവില 90,000 ത്തിന് താഴെയെത്തി.

ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 89,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

കഴിഞ്ഞ ചെവ്വാഴ്ച രാവിലെ 97,360 എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ചെവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1600 രൂപ പവന് കുറ‍ഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ സ്വർണത്തിന് കുറ‍ഞ്ഞത് 6,160 രൂപയാണ്. വീണ്ടും വില ഉയർന്നെങ്കിലും ഇന്നും ഇന്നലെയുമായി 2,320 രൂപയാണ് പവന് കുറഞ്ഞത്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11225 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9280 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇതോടെ വെള്ളിയുടെ വില 158 രൂപയായി. വെള്ളിയുടെ വില 196 എന്ന റെക്കോർഡ് നിരക്ക് വരെ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/322944/goldrate)