---
title: "കരിവെള്ളൂർ ക്ഷേത്രത്തിൽനിന്ന് പൂരക്കളി പണിക്കരെ ഭ്രഷ്ട് കല്പിച്ചതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ അഭിമുഖ്യത്തിൽ യോഗം ചേർന്നു"
english_title: "Poorakali Panikkare from the temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32296/poorakali-panikkare-from-the-temple"
published_at: "2022-03-17T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232f4a96728d_Picsart_22-03-17_14-12-08-504.jpg"
keywords: []
---

# കരിവെള്ളൂർ ക്ഷേത്രത്തിൽനിന്ന് പൂരക്കളി പണിക്കരെ ഭ്രഷ്ട് കല്പിച്ചതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ അഭിമുഖ്യത്തിൽ യോഗം ചേർന്നു

> **Lead Summary:** കരിവെള്ളൂർ ക്ഷേത്രത്തിൽനിന്ന് പൂരക്കളി പണിക്കർ വിനോദ് പണിക്കരെ ഭ്രഷ്ട് കല്പിച്ചതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ അഭിമുഖത്തിൽ യോഗം ചേർന്നു.

## Article Content

കരിവെള്ളൂർ ക്ഷേത്രത്തിൽനിന്ന് പൂരക്കളി പണിക്കർ വിനോദ് പണിക്കരെ ഭ്രഷ്ട് കല്പിച്ചതിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതിയുടെ അഭിമുഖത്തിൽ യോഗം ചേർന്നു.

വർഗ്ഗീയ വൽക്കരണം ഇതിലൂടെ നാടിന്റെ സമാധാനം ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ആണ് നടന്നുവരുന്നതെന്ന് പി കെ എസ് നേതൃത്വം ആരോപിച്ചു.

കഴിഞ്ഞ 37 വർഷമായി പൂരക്കളി,മറത്തുകളി രംഗത്ത് സജീവമായുള്ള വ്യക്തിയും, പൂരക്കളി അക്കാദമി അവാർഡ് ജേതാവുമായ വിനോദ് പണിക്കർക്കാണ് മകൻ മതം മാറി കല്യാണം കഴിച്ചതിന് പേരിൽ വീട്ടുമുറ്റത്തെ സ്വന്തം കാവായ വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിൽ നിന്നും, പരിസര പ്രദേശത്തെ കാവായ് കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും വിലക്ക് നേരിടേണ്ടിവന്നത്.

പഴയ ദുരാചാരങ്ങൾ തിരിച്ചുകൊണ്ടുവരാൻ ഒരുവിഭാഗം ശ്രമിക്കുകയാണെന്നും യോഗം ആരോപിച്ചു. പികെഎസ് ജില്ലാ സെക്രട്ടറി ജനാർദ്ദനൻ, സംസ്ഥാന കമ്മിറ്റി അംഗം സുനിൽകുമാർ, കെ വി ബാലൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32296/poorakali-panikkare-from-the-temple)