---
title: "കരുവഞ്ചാൽ സെൻ്റ് ജോസഫ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനവും വെഞ്ചരിപ്പും മർച്ച് 19ന്"
english_title: "Inauguration and sale of the hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32307/inauguration-and-sale-of-the-hospital"
published_at: "2022-03-17T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6232f9e02d4e7_Picsart_22-03-17_14-35-06-955.jpg"
keywords: []
---

# കരുവഞ്ചാൽ സെൻ്റ് ജോസഫ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനവും വെഞ്ചരിപ്പും മർച്ച് 19ന്

> **Lead Summary:** നവീകരിച്ച കരുവഞ്ചാൽ സെൻ്റ് ജോസഫ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനവും വെഞ്ചരിപ്പും മർച്ച് 19ന് വൈകീട്ട് അഞ്ചിന് നടക്കുമെന്ന് തലശ്ശേരി അതിരൂപത ചാൻസിലർ ഫാ.തോമസ് തെങ്ങുംപള്ളിൽ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

നവീകരിച്ച കരുവഞ്ചാൽ സെൻ്റ് ജോസഫ് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനവും വെഞ്ചരിപ്പും മർച്ച് 19ന് വൈകീട്ട് അഞ്ചിന് നടക്കുമെന്ന് തലശ്ശേരി അതിരൂപത ചാൻസിലർ ഫാ.തോമസ് തെങ്ങുംപള്ളിൽ ഇന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് 19ന് നടക്കുന്ന ചടങ്ങിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യും. നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ്പ് എമരിറ്റ്സ് മാർ ജോർജ്ജ് വലിയമറ്റം സംസാരിക്കും.

എയ്ഞ്ചൽ ഡയാലിസിസ് പ്രവർത്തനോദ്ഘാടനം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി നിർവഹിക്കും. റേഡിയോളജി വകുപ്പ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.പ്രതിദിനം 30 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

അത്യാധുനിക സൗകര്യത്തോടെയുള്ള സ്കാനിങ്ങ്, ലാബും, ശസ്ത്രക്രിയാ മുറിയും സജ്ജീകരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സംഘാടകരായ തലശ്ശേരി അതിരൂപതാ പ്രൊക്യൂറേറ്റർ ഫാ.ആൻ്റണി പരേതപതിക്കൽ, ആശുപത്രി ഡയറക്ടർ ഫാ.തോമസ് വടക്കേമുറി, അഡ്മിനിസ്ട്രേറ്റർ അനീഷ് മണവത്ത്, ജോർജ് തയ്യിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32307/inauguration-and-sale-of-the-hospital)