---
title: "കലൂര്‍ സ്റ്റേഡിയം വിവാദം രാഷ്ട്രീയമായി നേരിടും"
english_title: "kaloor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323156/kaloor"
published_at: "2025-10-29T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6901b686f091b_download_(9).jpeg"
keywords: []
---

# കലൂര്‍ സ്റ്റേഡിയം വിവാദം രാഷ്ട്രീയമായി നേരിടും

> **Lead Summary:** കലൂര്‍: കലൂര്‍ സ്റ്റേഡിയം വിവാദം രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ച് സിപിഐഎം. കോണ്‍ഗ്രസിന്‌ മുതലെടുപ്പിന് അവസരമൊരുക്കരുതെന്നാണ് സിപിഐഎം പാര്‍ട്ടി ഫ്രാക്ഷന്‍ തീരുമാനം. വിഷയത്തില്‍ ഭിന്നാഭിപ്രായം പാടില്ലെന്നും തീരുമാനമെടുത്തു.

## Article Content

കലൂര്‍: കലൂര്‍ സ്റ്റേഡിയം വിവാദം രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ച് സിപിഐഎം. കോണ്‍ഗ്രസിന്‌ മുതലെടുപ്പിന് അവസരമൊരുക്കരുതെന്നാണ് സിപിഐഎം പാര്‍ട്ടി ഫ്രാക്ഷന്‍ തീരുമാനം. വിഷയത്തില്‍ ഭിന്നാഭിപ്രായം പാടില്ലെന്നും തീരുമാനമെടുത്തു.

വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നെന്നു ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള ആരോപിച്ചു.ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നതിന് മുന്‍പാണ് പാര്‍ട്ടി ജില്ല നേതൃത്വം സിപിഐഎം അഗങ്ങളുടെ യോഗം വിളിച്ചത്. സ്റ്റേഡിയം കൈമാറ്റത്തില്‍ ജിസിഡിഎയ്ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് കെ ചന്ദ്രന്‍പിള്ള പാര്‍ട്ടി ഫ്രാക്ഷനില്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ എല്ലാം പാലിച്ചാണ് സ്റ്റേഡിയം കൈമാറിയതെന്നും ചന്ദ്രന്‍പിള്ള അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323156/kaloor)