---
title: "കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മാർച്ച് 19, 20 തിയ്യതികളിൽ കണ്ണൂരിൽ നടക്കും "
english_title: "Kerala Private College Teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32316/kerala-private-college-teachers"
published_at: "2022-03-17T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6233004307a7c_Picsart_22-03-17_15-02-09-537.jpg"
keywords: []
---

# കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മാർച്ച് 19, 20 തിയ്യതികളിൽ കണ്ണൂരിൽ നടക്കും 

> **Lead Summary:** കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മാർച്ച് 19, 20 തിയ്യതികളിൽ കണ്ണൂർ ഹോട്ടൽ റോയൽ ഒമേഴ്സിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മാർച്ച് 19, 20 തിയ്യതികളിൽ കണ്ണൂർ ഹോട്ടൽ റോയൽ ഒമേഴ്സിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് 19ന് രാവിലെ 9ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. തുടർന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. 

സജീവ് ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് പങ്കെടുക്കും. 11.30ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി. വർക്കിങ് പ്രസിഡൻ്റ് ടി സിദ്ധീഖ് ഉദ്ഘാടനം ചെയ്യും. മേയർ ടി.ഒ. മോഹനൻ മുഖ്യപ്രഭാഷണം നടത്തും.

ഉച്ചയ്ക്ക് നടക്കുന്ന വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് ഉദ്ഘാടനം ചെയ്യും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകാലാശാല മുൻ വി.സി. ഡോ.എം.സി. ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.

> "ജി.കാർത്തികേയൻ എഴുത്ത് സംസ്കാരം രാഷ്ട്രീയം', 'പി.ടി.തോമസ്- അടിപതറാത്ത നിലപാടുകൾ', എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്യും. വൈകീട്ട്  3.30ന് നടക്കുന്ന വനിതാ സമ്മേളനം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും.

സുമാ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. മാർച്ച് 20ന് രാവിലെ 11 മണിക്ക് സമാപന സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. പുതിയ സംസ്ഥാന ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുകും വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പ്രേമചന്ദ്രൻ കീഴോത്ത്, ജനറൽ കൺവീനർ ഡോ.ഷിനോ പി ജോസ്, ലത ഇ.എസ്, ഡോ. പ്രജിത പി, ജോൺസൺ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32316/kerala-private-college-teachers)