---
title: "ഐ ആർ പി സി വിവാഹപൂർവ്വ കൗൺസലിംഗ് സർട്ടിഫിക്കേറ്റ് വിതരണം നടത്തി "
english_title: "Pre-marital counseling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32321/pre-marital-counseling"
published_at: "2022-03-17T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623304de28d39_Picsart_22-03-17_15-22-05-069.jpg"
keywords: []
---

# ഐ ആർ പി സി വിവാഹപൂർവ്വ കൗൺസലിംഗ് സർട്ടിഫിക്കേറ്റ് വിതരണം നടത്തി 

> **Lead Summary:** കേരള സർക്കാർ ന്യുനപക്ഷ ക്ഷേമ വകുപ്പ് ഐ ആർ പി സി യുടെ സഹകരണത്തോടെ മാവിലായി എ കെ ജി കോ ഓപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ സയൻസിൽ സംഘടിപ്പിച്ച വിവാഹ പൂർവ്വ കൗൺസലിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരത്തിന്റെ ഉദ്ഘാടനം ഐ ആർ പി സി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ നിർവ്വഹിച്ചു.

## Article Content

കേരള സർക്കാർ ന്യുനപക്ഷ ക്ഷേമ വകുപ്പ് ഐ ആർ പി സി യുടെ സഹകരണത്തോടെ മാവിലായി എ കെ ജി കോ ഓപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്‌ സയൻസിൽ സംഘടിപ്പിച്ച വിവാഹ പൂർവ്വ കൗൺസലിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കേറ്റ് വിതരത്തിന്റെ ഉദ്ഘാടനം ഐ ആർ പി സി ഉപദേശക സമിതി ചെയർമാൻ പി ജയരാജൻ നിർവ്വഹിച്ചു.

ചെയർമാൻ എം പ്രകാശൻ അധ്യക്ഷനായി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വിവാഹപൂർവ്വ കൗൺസിലിംഗ് ഐആർപിസി യുടെ നേതൃത്വത്തിൽ ജില്ലയിൽ വിജയകരമായി നടന്നു വരുന്നത് വിവാഹജീവിതത്തെക്കുറിച്ച് കൃത്യവും ശാസ്ത്രീയവുമായ അവബോധം ഇല്ലായ്മയും ദാമ്പത്യത്തെ കുറിച്ചുള്ള നിറംപിടിപ്പിച്ച സങ്കല്പങ്ങളും വികലമായ അറിവുകളും കുടുംബബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കുന്ന ഈ കാലഘട്ടത്തിൽ ദാമ്പത്യ ജീവിതത്തെ കുറിച്ച് ശാസ്ത്രീയമായ അവബോധം യുവതി യുവാക്കളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് വിവാഹപൂർവ്വ കൗൺസിലിംഗ് ക്ലാസ് കൊണ്ട് ലക്ഷ്യമിടുന്നത്.

എ കെ ജി ആശുപത്രി സെക്രട്ടറി കെ വികാസ്, എ കെ ജി കോ ഓപ്പ്ഇൻസ്റ്റിറ്റ്യൂട്ട് ഹെൽത്ത്‌ ആൻഡ് സയൻസ് പ്രിൻസിപ്പാൾ ഡോ. ബി കാമരാജ്, ഐ ആർ പി സി സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ്,പി എം സാജിദ്, സി എം സത്യൻ എന്നിവർ സംസാരിച്ചു എം സഹദേവൻ സ്വാഗതവും വി വി പ്രീത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32321/pre-marital-counseling)