---
title: "നിർമ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ശക്തമായ സമരപരിപടികൾ സംഘടിപ്പിക്കും "
english_title: "Against uncontrolled inflation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32334/against-uncontrolled-inflation"
published_at: "2022-03-17T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623311e9c4749_Picsart_22-03-17_16-17-48-489.jpg"
keywords: []
---

# നിർമ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ശക്തമായ സമരപരിപടികൾ സംഘടിപ്പിക്കും 

> **Lead Summary:** നിർമ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

നിർമ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആദ്യഘട്ടം എന്ന നിലയിൽ മാർച്ച് 18ന് കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. 18ന് രാവിലെ 10 മണിക്ക് സ്‌റ്റേഡിയം കോർണറിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കൂര്യൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന നേതാക്കൾ പങ്കെടുക്കും. നിർമ്മാണ സാമഗ്രികളായ കമ്പി, സിമൻ്റ്, പ്ലംബിങ്ങ് സാധനങ്ങൾ, പെയിൻ്റ്, റൂഫിങ്ങ് ഷീറ്റ് തുടങ്ങിയ എല്ലാ വസ്തുക്കൾക്കും ദിനംപ്രതിയെന്നോണം വില കൂടുകയാണ്. ഡിസംബറിൽ 67 രൂപയായിരുന്ന കമ്പിക്ക് ഇപ്പോൾ 90 രൂപയാണ്. സിമൻ്റ് വില 435 രൂപയിലെത്തി.

വിലക്കയറ്റം കാരണം ലൈഫ് മിഷൻ പദ്ധതികൾവരെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് സി മോഹനൻ, ടി മനോഹരൻ, സി വി ശശി, സി പി രാജൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32334/against-uncontrolled-inflation)