---
title: "വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി"
english_title: "Vizhinjam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/323385/vizhinjam"
published_at: "2025-10-30T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6903117fa577e_Screenshot_2025-10-30_124844.jpg"
keywords: []
---

# വിഴിഞ്ഞത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി

> **Lead Summary:** വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി.ചരക്കുകളുടെ കയറ്റിറക്കത്തിനെത്തിയ വിദേശ കപ്പലിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.

## Article Content

വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖത്തെത്തിയ വിദേശ കപ്പലിൻ്റെ നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി.ചരക്കുകളുടെ കയറ്റിറക്കത്തിനെത്തിയ വിദേശ കപ്പലിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് നിയന്ത്രണംതെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.

27-ന് രാത്രിയിൽ കൊളംബോയിൽ നിന്നെത്തിയശേഷം തുറമുഖത്തേക്ക് അടുപ്പിക്കുന്നതിന് ഊഴംകാത്തുകിടന്ന എംവി-കൈമിയ II-ന്റെ മൂന്ന് ജനറേറ്ററുകളിൽ രണ്ടെണ്ണത്തിന്റെ പ്രവർത്തനം പാടെ നിലച്ചിരുന്നു. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിൽ കപ്പലിന്റെ എൻജിന്റെ പ്രവർത്തനവും തകരാറിലാവുകയായിരുന്നു.28- ന് രാവിലെയോടെ എൻജിന്റെ പ്രവർത്തനവും പൂർണമായും നിലച്ചതോടെ നിയന്ത്രണംതെറ്റിയ കപ്പൽ തുറമുഖപരിധിയിലെ പുറംകടലിൽനിന്ന് ശക്തമായ ഒഴുക്കിൽപ്പെട്ട് തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തേക്കുള്ള ആഴക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/323385/vizhinjam)