---
title: "പട്ടികജാതി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി വികസന ഓഫീസർ പി ഹരീഷിനെ ഖരാവോ ചെയ്തു"
english_title: "Harish was excommunicated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/32340/harish-was-excommunicated"
published_at: "2022-03-17T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62331618a17fb_Picsart_22-03-17_16-35-37-639.jpg"
keywords: []
---

# പട്ടികജാതി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി വികസന ഓഫീസർ പി ഹരീഷിനെ ഖരാവോ ചെയ്തു

> **Lead Summary:** പട്ടികജാതി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി വികസന ഓഫീസർ പി ഹരീഷിനെ ഖരാവോ ചെയ്തു.പട്ടിക ജാതി വിഭാഗത്തിൽ പെട്ടവരുടെ ആനുകൂല്യങ്ങൾ ഒരു കാരണവും കൂടാതെ തടഞ്ഞു വെക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്നാണ് ഖരാവോ ചെയ്തത്.

## Article Content

പട്ടികജാതി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി വികസന ഓഫീസർ പി ഹരീഷിനെ ഖരാവോ ചെയ്തു.പട്ടിക ജാതി വിഭാഗത്തിൽ പെട്ടവരുടെ ആനുകൂല്യങ്ങൾ ഒരു കാരണവും കൂടാതെ തടഞ്ഞു വെക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്നാണ് ഖരാവോ ചെയ്തത്.

പയ്യന്നുർ ബ്ലോക്ക്‌ ഓഫീസിലെ പട്ടികജാതി വികസന ഓഫീസർ പി ഹരീഷ് കുമാർ പട്ടിക ജാതി വിഭാഗത്തിൽ പെട്ടവരുടെ ആനുകൂല്യങ്ങൾ ഒരു കാരണവും കൂടാതെ തടഞ്ഞു വെക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് പി. കെ. എസ് ന്റെ നേതൃത്വത്തിൽ ഘരാവോ ചെയ്തു.

സമരത്തെ തുടർന്നു തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ അപേക്ഷകർക്കു നൽകുമെന്ന് ഉറപ്പു നൽകി. സമരത്തിൽ കെ. വി. ബാലൻ, സി. അശോകൻ, ടി. ബിജു. ടി. വി ഷീബ, എം. പി രവി, ഷൈജു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/32340/harish-was-excommunicated)